ഇന്ത്യക്കാർ ഉൾപ്പെടെയുള്ള കുടിയേറ്റ തൊഴിലാളികൾക്ക് അനുകൂല നീക്കവുമായി സൗദി അറേബ്യ. നിര്‍ബന്ധിച്ച് തൊഴില്‍ എടുപ്പിക്കുന്നത് വിലക്കുന്നതടക്കമുള്ള പുതിയ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തി സൗദി അറേബ്യൻ മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം പുതിയ നയം രൂപീകരിച്ചു. സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം സ്ഥാപിക്കുക്കയും വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സൗദി അറേബ്യയിലേക്ക് എത്തുന്ന തൊഴിലാളികളുടെ ക്ഷേമത്തിൽ സുപ്രധാന നാഴികക്കല്ലായാണ് നിയമം വിലയിരുത്തപ്പെടുന്നത്.
തൊഴിലാളികളുടെ അവകാശങ്ങള്‍ പൂര്‍ണമായും ഉറപ്പാക്കുന്നതിനും തൊഴില്‍ തര്‍ക്കങ്ങളില്‍ പ്രവാസികള്‍ അടക്കമുള്ള തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ നിയമസഹായം അനുവദിക്കുന്നതിനും പുതിയ നിയമം അവസരമൊരുക്കുന്നു. ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ തൊഴിൽ കൺവെൻഷൻ പ്രോട്ടോക്കോളിന് അനുസൃതമായാണ് മാറ്റം. പ്രോട്ടോക്കോൾ പൂർണമായും പാലിക്കുന്ന ആദ്യ ജിസിസി രാജ്യമായും സൗദി അറേബ്യ ഇതിലൂടെ മാറി. നിർബന്ധിത തൊഴിൽ ഇല്ലാതാക്കാൻ അന്താരാഷ്ട്ര നടപടിയെടുക്കുന്ന ആദ്യ അറബ് രാജ്യം കൂടിയായി സൗദി അറേബ്യ മാറി.
ഇന്ത്യയിൽ നിന്നും സൗദിയിൽ ജോലിചെയ്യുന്ന നിരവധി പേർക്ക് നിയമം ഗുണം ചെയ്യും. വിദേശകാര്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം 2.6 ദശലക്ഷത്തിലധികം ഇന്ത്യക്കാർ സൗദി അറേബ്യയിലുണ്ട്.
Saudi Arabia launched a policy ending forced labor wages, offering relief for Indian workers and setting a new standard for migrant worker protection in the Gulf region.