ആപ്പിൾ ഐഫോൺ പ്ലാൻ്റിൻ്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ടാറ്റാ ഇലക്ട്രോണിക്സ്. തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്ന പ്ലാൻ്റുകളാണ് ടാറ്റ സ്വന്തമാക്കിയത്. ഐഫോൺ നിർമാണത്തിന് കരാർ ഏറ്റെടുത്തിരിക്കുന്ന തായ്‌വാൻ കമ്പനിയായ പെഗാട്രോണിൽ നിന്നാണ് ടാറ്റ 60 ശതമാനം ഓഹരികൾ സ്വന്തമാക്കിയത്. നേരത്തെ കർണാടകയിലെ വിസ്ട്രൺസ് ഇന്ത്യ പ്രവർത്തനവും ടാറ്റ ഏറ്റെടുത്തിരുന്നു.

ഓഹരി ഏറ്റെടുക്കൽ സംബന്ധിച്ച സാമ്പത്തിക വിശദാംശങ്ങൾ ടാറ്റ പുറത്തു വിട്ടിട്ടില്ല. ഇടപാടിലൂടെ ഫോക്സ്കോൺ എന്ന മറ്റൊരു തായ്വാനീസ് കമ്പനിക്കൊപ്പം ടാറ്റ ഇലക്ട്രോണിക്സും ഇന്ത്യയിലെ പ്രധാന ആപ്പിൾ നിർമാണ-വിതരണക്കാരായി മാറിയിരിക്കുകയാണ്. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പെഗോട്രോണിൽ ടാറ്റ വാങ്ങിയ ഓഹരികൾ സംബന്ധിച്ച് അംഗീകാരം നൽകി.

പെഗാട്രോണിന്റെ ചെന്നൈ ഫാക്ടറി ഏകദേശം പതിനായിരത്തോളം ജീവനക്കാർക്ക് ജോലി നൽകുന്നു. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐഫോൺ ഫാക്ടറിയാണിത്. രാജ്യത്തെ ഐഫോൺ നിർമാണത്തിന്റെ പത്ത് ശതമാനം ഈ ഫാക്ടറി കേന്ദ്രീകരിച്ചാണ്. ചൈനയ്ക്ക് പുറത്തേക്ക് ആപ്പിൾ തങ്ങളുടെ നിർമാണ പ്ലാന്റുകൾ മാറ്റുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിൽ ആപ്പിൾ ഐഫോൺ നിർമാണ പ്ലാന്റ് തുടങ്ങിയത്.

Tata Electronics acquires a 60% stake in Pegatron’s Indian unit, expanding its role in Apple’s supply chain and setting up a greenfield facility for smartphone electronics manufacturing.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version