ഹൈഡ്രജൻ ബസ്സുമായി ടാറ്റ

ഹൈഡ്രജൻ ബസുകൾ ഉപയോഗിച്ച് ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ടാറ്റാ മോട്ടോഴ്‌സ്. ഹൈഡ്രജൻ പവർ ട്രക്കുകളുടെ ഔപചാരിക ലോഞ്ച് മാർച്ചിൽ നടക്കുമെന്നും പരിസ്ഥിതി സൗഹൃദ ബസുകളുടെ പരീക്ഷണയോട്ടം ഉടൻ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. ബസുകൾ ആദ്യം ജംഷഡ്പൂരിനും കലിംഗനഗറിനും ഇടയിലും തുടർന്ന് മുംബൈ-പൂനെ, മുംബൈ-അഹമ്മദാബാദ് തുടങ്ങിയ റൂട്ടുകളിലുമാണ് സർവീസ് നടത്തുക. ടാറ്റാ കമ്മിൻസിൻ്റെ ജംഷഡ്പൂർ പ്ലാൻ്റിൽ നിർമിച്ച എഞ്ചിനുകൾ ഉൾക്കൊള്ളുന്നവയാണ് ഹൈഡ്രജൻ ബസുകൾ.

ഇന്ത്യയുടെ സുസ്ഥിര ഗതാഗത കാഴ്ചപ്പാടുകൾക്ക് അനുസൃതമായ ഹൈഡ്രജൻ വാഹനങ്ങൾ അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ടാറ്റാ മോട്ടോഴ്‌സ് പ്രതിനിധി പറഞ്ഞു. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025ൽ ടാറ്റാ മോട്ടോഴ്‌സ് ഹൈഡ്രജൻ ഇന്റേണൽ കമ്പഷൻ എഞ്ചിൻ സാങ്കേതികവിദ്യ പ്രദർശിപ്പിച്ചിരുന്നു. ഇതും ഹരിത ഊർജ്ജ പരിഹാരങ്ങളിലേക്കുള്ള കുതിപ്പിന്റെ അടയാളമാണെന്ന് കമ്പനി പ്രതിനിധി കൂട്ടിച്ചേ‌ർത്തു.

Tata Motors is revolutionizing public transport with hydrogen-powered buses, starting trials soon. Learn how this innovation supports sustainable mobility in India.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version