അതിവേഗ ട്രെയിനുമായി യുഎഇ

മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ ഓടാനാവുന്ന അതിവേഗ ട്രെയിനുമായി യുഎഇ. അബുദാബി-ദുബായ് റൂട്ടിലാണ് ബുള്ളറ്റ് ട്രെയിൻ വരിക. മിഡിൽ ഈസ്റ്റിലെ ഗതാഗത മേഖലയെ മാറ്റിമറിക്കാനും സ്മാർട് ട്രാൻസ്പോർട്ടേഷൻ രംഗത്ത് രാജ്യത്തിന്റെ നേതൃസ്ഥാനം ഉറപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി.

നൂറ് കിലോമീറ്ററിലധികം ദൂരം ഓടിയെത്താൻ ട്രെയിനിന് വെറും അര മണിക്കൂർ മതിയാകും. 350 കിലോമീറ്ററാണ് പരമാവധി വേഗം. രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളിലൂടെയും വിനോദ സഞ്ചാര മേഖലകളിലൂടെയും കടന്നുപോക്കുന്ന തരത്തിലാകും ട്രെയിൻ റൂട്ട്. ഇതിലൂടെ സ്ഥിരം യാത്രക്കാർക്കും വിനോദ സഞ്ചാരികൾക്കും പദ്ധതി ഒരുപോലെ ഗുണം ചെയ്യും.

അബുദാബി-ദുബായ് അതിലേഗ ട്രെയിൻ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ സാമ്പത്തിക രംഗത്തും വൻ പുരോഗതിയുണ്ടാകും. യുഎഇയുടെ ജിഡിപിയിൽ അടുത്ത അൻപത് വർഷത്തിനുള്ളിൽ 145 ബില്യൺ ദിർഹം കൂട്ടിച്ചേർക്കാൻ പദ്ധതിയിലൂടെ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി. ഘട്ടം ഘട്ടമായ നിർമാണ പ്രവൃത്തികളാണ് അതിവേഗ ട്രെയിനിനായി നടത്തുക. 

Discover how the UAE’s high-speed train between Abu Dhabi and Dubai will transform travel with 350 km/h speeds, boosting economic growth and connectivity.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version