ലോകമാർക്കറ്റിൽ ചെറിയ കാറുകളുടെ വിൽപ്പനയിൽ സുസുക്കി കോർപ്പറേഷനെ ഒന്നാം നമ്പരാക്കിയ ഒസാമു സുസുക്കി! ഇന്ത്യയിലെ മധ്യവർഗ്ഗത്തിന് കാറ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ മനുഷ്യൻ. 1980-കളിൽ ലോകമാകെ തന്റെ ചെറുകാറുമായി തരംഗം തീർത്ത ഒസാമു സുസുക്കി-ക്ക് ഇന്ത്യയുടെ പദ്മവിഭൂഷൻ ആദരം.
2025-ലെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. സാഹിത്യകാരൻ എംടി വാസുദേവൻ നായര്‍ക്ക് രാജ്യത്തിന്‍റെ ആദരം. മരണാനന്തര ബഹുമതിയായി എംടിക്ക് പത്മവിഭൂഷണ്‍ നൽകും. ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപുരം, നടി ശോഭന, നടൻ അജിത്ത്, ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്മഭൂഷണും സമ്മാനിക്കും. ഐഎം വിജയൻ, കെ ഓമനക്കുട്ടിയമ്മ, ക്രിക്കറ്റ് താരം ആര്‍ അശ്വിൻ എന്നിവർക്ക് പത്മശ്രീ പുരസ്കാരവും പ്രഖ്യാപിച്ചു.
തെലുങ്ക് നടൻ ബാലകൃഷ്ണനും പത്മഭൂഷണ്‍ സമ്മാനിക്കും. സുപ്രീം കോടതി അഭിഭാഷകൻ സി എസ് വൈദ്യനാഥൻ, ഗായകൻ അര്‍ജിത്ത് സിങ്, മൃദംഗ വിദ്വാൻ ഗുരുവായൂര്‍ ദൊരൈ എന്നിവരും പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായി. ഗായകൻ പങ്കജ് ഉദ്ദാസിന് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നൽകും. അന്തരിച്ച ബിജെപി നേതാവ് സുശീൽ കുമാര്‍ മോദിക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നൽകും. എം ടി വാസുദേവൻ നായരും മാരുതി സുസുകി മുൻ ചെയർമാൻ ഒസാമു സുസുകിയും ഉൾപ്പെടെ 7പേർക്കാണ് പത്മവിഭൂഷൺ നൽകിയത്. ധ്രുവുർ നാഗേശ്വർ റെഡ്ഡി (മെഡിസിൻ, തെലങ്കാന), റിട്ട. ജസ്റ്റിസ് ജഗദീഷ് സിങ് ഖേഹർ (പബ്ലിക് അഫയേഴ്സ്, ചണ്ഡിഗഢ്), കുമുദിനി രജനികാന്ത് ലാഖിയ (കല, ഗുജറാത്ത്, ലക്ഷ്മിനാരായാണ സുബ്രഹ്മണ്യൻ (കല, കർണാടക), ശാർദ സിൻഹ (കല, ബിഹാർ) എന്നിവരുൾപ്പെടെ 19 പേര്‍ പത്മഭൂഷണും 113 പേര്‍ പത്മശ്രീ പുരസ്കാരത്തിനും അര്‍ഹരായി.
Osamu Suzuki, former chairman of Maruti Suzuki, is honored with India’s Padma Vibhushan for his contribution to revolutionizing the automotive industry and making cars accessible to the middle class.