ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് എന്ന ഇൻഡിഗോ (IndiGo) ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻസ് ആണ്. രണ്ട് വർഷത്തോളമായി പീറ്റർ എൽബർസ് എന്ന ഡച്ചുകാരനാണ് ഇൻഡിഗോ സിഇഒ. വമ്പൻ ശമ്പളമാണ് ഇൻഡിഗോ പീറ്ററിന് നൽകുന്നത്.
സൗത്ത് ഹോളണ്ടിൽ ജനിച്ച പീറ്റർ വെൻലോ ഫോൻടിസ് ശാസ്ത്ര സർവകലാശാലയിൽ നിന്നും ലോജിസ്റ്റിക്സ് മാനേജ്മെന്റിൽ ബിരുദം നേടി. തുടർന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം യുഎസ്സിലും ചൈനയിലും തുടർപഠനം നടത്തി. 1992ൽ കെഎൽഎം റോയൽ ഡച്ച് എയർലൈസിലൂടെയാണ് പീറ്റർ തന്റെ കരിയർ ആരംഭിച്ചത്. കെഎൽഎമ്മിൽ എയർക്രാഫ്റ്റ് ലോഡിങ് സൂപ്പർവൈസറായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം 2014ൽ കമ്പനി പ്രസിഡന്റും സിഇഒയുമായി. 2022 വരെ സിഒ സ്ഥാനത്ത് തുടർന്ന അദ്ദേഹം അതേ വർഷം വിരമിച്ച് ഇൻഡിഗോ സിഇഒ സ്ഥാനത്തെത്തി. 2022ൽ വിരമിച്ച ഇൻഡിഗോ സിഇഒ റൊണോജോയ് ദത്തയ്ക്ക് പകരമാണ് പീറ്റർ ആ സ്ഥാനത്തെത്തുന്നത്.
ഡച്ച് എയർലൈൻസിൽ നിന്നും വിരമിച്ച വേളയിൽത്തന്നെ അദ്ദേഹത്തിന് കമ്പനി കോമ്പൻസേഷനായി 1.4 ബില്യൺ യൂറോ നൽകിയിരുന്നു. ഇൻഡിഗോ സിഇഒ ആയ ഘട്ടത്തിലാകട്ടെ അദ്ദേഹത്തിന് ഇൻഡിഗോ 12.5 കോടി രൂപ മൂല്യമുള്ള സ്റ്റോക്കുകളാണ് പ്രാരംഭ ഘട്ടത്തിൽ നൽകിയത്. ഇത് കൂടാതെ വൻ തുക അദ്ദേഹത്തിന് വാർഷിക വരുമാനമായും ലഭിക്കുന്നുണ്ട്. പീറ്ററിന് ഇൻഡിഗോ നൽകുന്ന വാർഷിക വരുമാനം എത്രയാണെന്ന് കൃത്യമായി വെളിപ്പെടുത്തലുകൾ ഇല്ലെങ്കിലും അത് ഏകദേശം അഞ്ച് കോടിയോളം വരും എന്നാണ് റിപ്പോർട്ട്. ഇങ്ങനെ വരുമ്പോൾ 17 കോടിയോളം രൂപയാണ് അദ്ദേഹത്തിന് വാർഷിക ശമ്പളം എന്ന നിലയ്ക്ക് ഇൻഡിഗോ നൽകുന്നത്.
Explore Pieter Elbers’ journey from KLM CEO to leading IndiGo, his compensation package of ₹17 crore, and his role in IndiGo’s impressive financial growth.