ബോളിവുഡ് സൂപ്പർതാരം അഭിഷേക് ബച്ചന് ദേശസാത്കൃത ബാങ്കായ എസ്ബിഐയിൽനിന്നും മാസംതോറും 18 ലക്ഷത്തോളം രൂപ വാടകയിനത്തിൽ ലഭിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യ.കോം ആണ് ഇത് സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. അഭിഷേക് ബച്ചന്റെ ഉടമസ്ഥതയിലുള്ള ജുഹുവിലെ കെട്ടിടമായ അമ്മു ആൻഡ് വാട്സിന്റെ താഴത്തെ നില എസ്ബിഐയ്ക്ക് പതിനഞ്ച് വർഷേത്തേക്ക് ലീസിനു നൽകിയിട്ടുണ്ട്. ഇതിലൂടെയാണ് ബാങ്ക് എല്ലാ മാസവും വാടകയിനത്തിൽ 18 ലക്ഷത്തോളം രൂപ് അഭിഷേകിന് നൽകുന്നത്.
മാസത്തിൽ 18.9 ലക്ഷം രൂപയാണ് നിലവിലെ വാടക. പതിനഞ്ച് വർഷത്തേക്കുള്ള കരാറിന് ഇടയ്ക്ക് കാലാനുസൃതമായി വാടക വർധിപ്പിക്കാനും കരാറിൽ വ്യവസ്ഥയുണ്ട്. ഇത്തരത്തിൽ അഞ്ച് വർഷത്തിനു ശേഷം മാസ വാടക 23.6 ലക്ഷം രൂപയായും പത്ത് വർഷം കഴിഞ്ഞാൽ 29.5 ലക്ഷം രൂപയായും ഉയർത്താനും കരാറിൽ വ്യവസ്ഥയുണ്ട്.
സിനിമാരംഗത്തെ വരുമാനത്തിനൊപ്പം നിരവധി സംരംഭങ്ങളിലും പങ്കാളിയായ അഭിഷേക് ബച്ചന്റെ ആസ്തി 280 കോടി രൂപയാണ്.
Abhishek Bachchan leases the ground floor of his Juhu bungalow, Ammu and Vats, to SBI for 15 years, earning a monthly rental of Rs 18.9 lakh. A strategic move showcasing his business acumen and diversification beyond Bollywood.