പുതുതലമുറയെ ഭാവിയിലേക്ക് ഒരുക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജെയിൻ യൂണിവേഴ്സിറ്റി നടത്തുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന് കൊച്ചിയിൽ ആവേശ്വോജ്വല തുടക്കം. സമ്മിറ്റിനോട് അനുബന്ധിച്ച് വിദ്യാഭ്യാസം മുതൽ വിനോദം വരെ വിവിധ വിഷയങ്ങളിൽ ചർച്ചകളും മുഖാമുഖങ്ങളും നടന്നു.
ടെക്നോളജിയുടെ കടന്ന് വരവ് ക്ലാസ്റൂം പഠനത്തിന് പുതിയ മാനം നല്‍കിയെന്ന് ജെയിന് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. രാജ് സിംഗ് പറഞ്ഞും. സമ്മിറ്റ് ഓഫ് ഫ്യൂച്ചറിലെ ബിയോണ്ട് ദ ബ്ലാക്ക് ബോര്‍ഡ് എന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത് ടെക്നോളജിയുടെ പ്രാധാന്യം വിലയിരുത്തുന്നതായിരുന്നു ചര്‍ച്ച. ആധുനിക സാങ്കേതികവിദ്യ വിദ്യാഭ്യാസ രീതിയെ അടിമുടി പരിഷ്കരിച്ചിട്ടുണ്ടെന്ന് കോഴ്സെറ എപിഎസി മേധാവി തപിഷ്.എം. ഭട്ട് പറഞ്ഞു. മോണ്ടെലസ് ഇന്റര്‍നാഷണൽ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് വിഭാഗം സീനിയര്‍ ഗ്രൂപ്പ് ലീഡര്‍ സഞ്ജീവ് കുമാർ, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലെ ശാസ്ത്രജ്ഞ ഡോ. വന്ദന കലിയ, അസെഞ്ചർ മെഷീന് ലേണിങ് എന്‍ജിനീയര്‍ ദീനു ഖാന് എന്നിവർ പങ്കെടുത്തു.
തൊഴില്‍ സജ്ജരല്ലാത്ത ഉദ്യോഗാര്‍ത്ഥികളെയാണ് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ത്തിയെടുക്കുന്നതെന്ന് ശശി തരൂർ എംപി കുറ്റപ്പെടുത്തി. സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ വിദ്യാഭ്യാസത്തിലെ നാല് ”ഇ”കള്‍ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരാശരി നിലനിർത്തുന്നതിനാണ് കേരളത്തിലെ സർവകലാശാലകൾ മത്സരിക്കുന്നതെന്ന് മുൻ ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസ് പറഞ്ഞു. “വിദ്യാഭ്യാസത്തിൽ നവോത്ഥാനം ആവശ്യമാണ്” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ക്കിന്റെ ശതമാനം മാത്രം നോക്കിയല്ല കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന് വിദ്യാഭ്യാസ നയരൂപീകരണ വിദഗ്ധ ഡോ.ഷക്കീല.ടി.ഷംസു സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ “സദ്യയില്‍ നിന്നും ബുഫെയിലേക്ക്” എന്ന സെഷനില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ ഡോ. രാജ് സിങ്ങുമായി സംസാരിക്കവെ പറഞ്ഞു.
സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുന്നതിൽ ഇന്ത്യൻ വിദ്യാഭ്യാസരംഗം വളരെ പിന്നിലാണെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ മേധാവിയും മുൻ ഇന്ത്യൻ നയതന്ത്രജ്ഞനുമായ ടി.പി. ശ്രീനിവാസൻ പറഞ്ഞു. സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ ‘ആഗോള വിദ്യാഭ്യാസ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിൽ ഇന്ത്യയുടെ പങ്ക്’ എന്ന വിഷയത്തിൽ നടനും എഴുത്തുകാരനുമായ ക്രിസ് വേണുഗോപാലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസവും ഡിസൈനും തമ്മിലുള്ള സഹകരണം എന്ന വിഷയത്തില്‍ ഐഐടി ബോംബെ ഡിസൈന്‍ അധ്യാപകൻ പ്രൊഫ.ജി.വി. ശ്രീകുമാര്‍ സംസാരിച്ചു.
The Summit of Future, hosted by Jain University in Kochi, explores the future of education and technology. Eminent speakers like Shashi Tharoor and T.P. Srinivasan discuss innovative approaches to reshape India’s education sector.