റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം ട്രിനിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ് തയ്യാറാക്കിയ ദേശഭക്തി ഗാനം ശ്രദ്ധ നേടുന്നു. ‘ഇന്ത്യ ഉയിർ’ എന്ന ഗാനമാണ് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കോളേജ് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. ട്രിനിറ്റി കോളേജ് പൂർവ വിദ്യാർത്ഥി ആന്റോ മാത്യു ഈണം നൽകി പാടിയ ഗാനത്തിന്റെ രചന നിർവഹിച്ചത് കോളേജ് പ്രിൻസിപ്പാൾ ഡോ. അരുൺ സുരേന്ദ്രനാണ്. എഎം പ്രൊഡക്ഷൻസ് ആണ് ഗാനത്തിന്റെ നിർമാണം. പാട്ടിലെ കോറസ് ആലാപനത്തിൽ കോളേജ് വിദ്യാർത്ഥികളും പങ്കാളികളായി.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ആൻ്റോ മാത്യു പാഷൻ എന്ന നിലയിലാണ് സംഗീതത്തെ കാണുന്നത്. മുൻപ് ആന്റോ മാത്യുവിന്റെ സംഗീതത്തിൽ എഎം പ്രൊഡക്ഷൻസ് പുറത്തിറക്കിയ വഴിയോർമകൾ എന്ന മ്യൂസിക് വീഡിയോയും ശ്രദ്ധ നേടിയിരുന്നു. വിധു പ്രതാപ് പാടിയ ഗാനരംഗത്തിൽ അഭിനയിച്ചതും ട്രിനിറ്റി കോളേജ് വിദ്യാർത്ഥികൾ തന്നെയായിരുന്നു.
രണ്ട് പാട്ടുകൾ കൂടി ഇത്തരത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്. പാട്ടുകളുടെ അണിയറ പ്രവർത്തനങ്ങൾക്കും റെക്കോർഡിങ്ങ് അടക്കമുള്ള കാര്യങ്ങൾക്കും ട്രിനിറ്റി കോളേജ് പൂർവ വിദ്യാർത്ഥികൾ തന്നെയാണ് മേൽനോട്ടം വഹിക്കുന്നത് എന്നതാണ് പ്രത്യേകത.
Discover the story behind ‘India Uyir,’ a patriotic song composed by Trinity College alumni Anto Mathew and written by Dr. Arun Surendran, gaining attention this Republic Day.