ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിൻ്റെ മാതൃകയിൽ വിഴിഞ്ഞത്ത് പ്രത്യേക സാമ്പത്തിക മേഖല (SEZ) വികസിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് അദാനി പോർട്സ് കണ്ടെയ്നർ ബിസിനസ് മേധാവി ഹരികൃഷ്ണൻ സുന്ദരം.
തുറമുഖം കേന്ദ്രമാക്കിയുള്ള വികസനത്തിന് വ്യാവസായിക ആവാസവ്യവസ്ഥ സജ്ജമാക്കേണ്ടത് അത്യാവശ്യമാണെന്ന് വിഴിഞ്ഞം കോൺക്ലേവിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്തിൻ്റെ വളർച്ച സുഗമമാക്കുന്നതിന് പ്രത്യേക സാമ്പത്തിക മേഖലകൾക്കൊപ്പം ലോജിസ്റ്റിക്സ് ഹബ്ബുകൾ, വെയർഹൗസുകൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും അദാനി പോർട്ട്സ് ലക്ഷ്യമിടുന്നുണ്ട്. മികച്ച കണക്റ്റിവിറ്റി തടസ്സമില്ലാത്ത വ്യാപാര പ്രവർത്തനങ്ങൾ ഉറപ്പാക്കും.
ഇവ വലിയ സാമ്പത്തിക നേട്ടങ്ങളിലേക്ക് നയിക്കും. റോഡ്, റെയിൽ, ജലപാതകൾ എന്നിവയിലൂടെ കേരളത്തിൻ്റെ ഉൾപ്രദേശങ്ങളിലേക്ക് മൾട്ടി മോഡൽ കണക്റ്റിവിറ്റി വരേണ്ട ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി ഗവൺമെൻ്റ് സഹകരണം ആവശ്യമാണ്-ഹരികൃഷ്ണൻ സുന്ദരം പറഞ്ഞു.
ഇന്ത്യയിലെ ഒരു തുറമുഖവും പ്രവർത്തനമാരംഭിച്ച ആദ്യ വർഷത്തിനുള്ളിൽ ഒരു ദശലക്ഷം ടിഇയു കൈകാര്യം ചെയ്തിട്ടില്ല. ഇത് വിഴിഞ്ഞത്തിന്റെ അപാരമായ സാധ്യതകളുടെ തെളിവാണ്. യുഎഇയുടെ വളർച്ചയ്ക്ക് ജെബൽ അലി തുറമുഖം ഊർജ്ജമേകിയത് പോലെ കേരളത്തിന്റെ വ്യാവസായിക വളർച്ചയ്ക്കും സാമ്പത്തിക ഉന്നമനത്തിനും വിഴിഞ്ഞം ഊർജം പകരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Adani Ports plans to develop a Special Economic Zone (SEZ) at Vizhinjam, aiming to transform Kerala into a global trade hub. Experts emphasize connectivity and investment-friendly policies.