മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കൊപ്പം ടെലിവിഷൻ പരമ്പരയിലെത്തുന്നു. ‘ക്യൂംകി സാസ് ഭീ കഭീ ബഹു ഥീ 2’വിൽ ബിൽ ഗേറ്റ്സ് അതിഥി വേഷത്തിൽ എത്തുമെന്ന് സ്മൃതി ഇറാനി തന്നെയാണ് അറിയിച്ചത്. ഇന്ത്യൻ വിനോദ ലോകത്തിനുതന്നെ ഇത് ചരിത്ര നിമിഷമാണെന്നും സ്മൃതി ഇറാനി പറഞ്ഞു. വരാനിരിക്കുന്ന എപ്പിസോഡുകളിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കാണ് മുൻഗണനയെന്നും അവർ കൂട്ടിച്ചേർത്തു.

bill gates smriti irani tv series

ഇന്ത്യൻ വിനോദ ലോകത്തെ ചരിത്ര നിമിഷമാണിത്. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം മുഖ്യധാരാ ചർച്ചകളിൽ വരുന്നില്ല. അത് മാറ്റുന്നതിനുള്ള ശക്തമായ ചുവടുവെയ്പ്പാണിത്- ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്മൃതി ഇറാനി പറഞ്ഞു. മാതൃ- ശിശു ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ബിൽ ഗേറ്റ്സ് വീഡിയോ കോൾ വഴി സ്മൃതി ഇറാനി അവതരിപ്പിക്കുന്ന കഥാപാത്രവുമായി സംവദിക്കുമെന്നാണ് റിപ്പോർട്ട്. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻറെ പ്രവർത്തനങ്ങൾ ഇരുവരും ചർച്ച ചെയ്യും.

പുതിയ എപ്പിസോഡിൽ ഒരു വിശിഷ്ടാതിഥി എത്തുമെന്ന് നിർമാതാക്കളായ ബാലാജി ടെലിഫിലിംസ് ലിമിറ്റഡ് നേരത്തെ തന്നെ സൂചന നൽകിയിരുന്നു. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ട ടീസറിലൂടെയായിരുന്നു ഇത്. അമേരിക്കയിൽ നിന്നുള്ള ഒരു വ്യക്തിയുമായി സ്മൃതി ഇറാനിയുടെ കഥാപാത്രം വീഡിയോ കോളിൽ സംസാരിക്കുന്നതാണ് പ്രൊമോയിലുള്ളത്. എന്നാൽ അതാരാണെന്ന് പ്രൊമോയിൽ കാണിച്ചിരുന്നില്ല.

microsoft co-founder bill gates will make a guest appearance with smriti irani in the tv series ‘kyunki saas bhi kabhi bahu thi 2’ to discuss health.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version