നവംബർ ഒന്നിന് കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുക. മന്ത്രിമാരും പ്രതിപക്ഷ നേതാവും പങ്കെടുക്കുന്ന പരിപാടിയിൽ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ താരങ്ങളും വിശിഷ്ടാതിഥികളാകുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
രണ്ടാം പിണറായി സർക്കാറിന്റെ ആദ്യ മന്ത്രിസഭായോഗത്തിലെ തീരുമാനമാണ് നടപ്പാകുന്നതെന്നും ഈ നാഴികക്കല്ല് കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി രാജേഷ് പറഞ്ഞു. ഭക്ഷണം, ആരോഗ്യം, പാർപ്പിടം തുടങ്ങിയ മാനദണ്ഡങ്ങൾ കണക്കാക്കിയുള്ള സേസർവേയിലൂടെ 59277 കുടുംബങ്ങളാണ് അതിദരിദ്ര പട്ടികയിലുണ്ടായിരുന്നത്. ഇവരെയെല്ലാം അതിദാരിദ്ര്യത്തിൽനിന്നു മോചിപ്പിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. ആദ്യ സർവേയിൽ 64006 അതിദരിദ്ര കുടുംബങ്ങളെയാണ് കണ്ടെത്തിയത്. ഇതിൽ 4421 കുടുംബങ്ങൾ ഒഴിവാക്കപ്പെട്ടു.
kerala will be declared the first extreme poverty-free state in india on november 1 by cm pinarayi vijayan after helping 59277 identified families.