മധുബനി സാരിയിൽ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി

എട്ട് തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ച് റെക്കോർഡ് ഇട്ടിരിക്കുകയാണ് ധനമന്ത്രി നിർമല സീതാരാമൻ. എല്ലാ തവണയും ബജറ്റ് അവതരണത്തിന് എത്തുന്ന ധനമന്ത്രിയുടെ വസ്ത്രധാരണവും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇത്തവണയും നിർമല സീതാരാമന്റെ സാരി വാർത്തകളിൽ നിറയുകയാണ്.

മധുബനി സാരി ധരിച്ചാണ് നിർമല സീതാരാമൻ ഇത്തവണ ബജറ്റ് അവതരിപ്പിച്ചത്. മധുബനി കലയോടും പത്മ പുരസ്കാര ജേതാവ് ദുലാരി ദേവിയോടുമുള്ള ആദരസൂചകമായാണ് നിർമല മധുബനി സാരി ധരിച്ച് ബജറ്റ് അവതരണത്തിന് എത്തിയത്. ദുലാരി ദേവി സമ്മാനിച്ച സാരിയാണ് ധനമന്ത്രി ബജറ്റ് അവതരണത്തിൽ ധരിച്ചത്. 2021ലെ പത്മശ്രീ പുരസ്‌കാര ജേതാവാണ് ദുലാരി ദേവി. ദുലാരി ദേവിയുടെ അഭ്യർത്ഥനയെ തുടർന്നാണ് മധുബനി സാരി ധരിച്ച് ബജറ്റ് അവതരിപ്പിച്ചത്.

ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻ്റെ പ്രതിനിധാനമാണ് വർണാഭമായ മധുബനി രൂപത്തിലുള്ള സാരി. ബീഹാറിലെ മിഥില മേഖലയിൽ നിന്നുള്ള പരമ്പരാഗത നാടോടി കലാരൂപമാണ് മധുബനി കല. സങ്കീർണ ജ്യാമിതീയ പാറ്റേണുകൾ, പ്രകൃതിയുടേയും പുരാണങ്ങളുടേയും ചിത്രീകരണങ്ങൾ, പുഷ്പ രൂപങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഇവ.

Union Finance Minister Nirmala Sitharaman presents Budget 2025 in a stunning Madhubani saree, celebrating India’s cultural heritage and the work of artisans. A perfect blend of tradition and fashion!

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version