ആരോഗ്യമേഖലയിൽ സുപ്രധാന പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. ക്യാൻസർ, അപൂർവ രോഗങ്ങൾ, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 36 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി പൂർണമായും ഒഴിവാക്കും. ഇത്തരം രോഗങ്ങൾ കാരണം ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസം നൽകുന്നതിനായും സാമ്പത്തികഭാരം ഒഴിവാക്കുന്നതിനുമാണ് അടിസ്ഥാന കസ്റ്റംസ് തീരുവയിൽ നിന്ന് പൂർണമായും ഒഴിവാക്കിയ മരുന്നുകളുടെ പട്ടികയിൽ 36 ജീവൻരക്ഷാ മരുന്നുകൾ കൂടി ചേർക്കുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

36 മരുന്നുകൾ മൊത്തമായി നിർമിച്ചാലും ഇളവ് ബാധകമാണെന്നും ധനമന്ത്രി പറഞ്ഞു. അഞ്ചു ശതമാനം കസ്റ്റംസ് ഡ്യൂട്ടി ഈടാക്കുന്ന പട്ടികയിലേക്ക് ആറ് ജീവൻരക്ഷാ മരുന്നുകൾ കൂടി ഉൾപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ക്യാൻസർ ചികിത്സയ്ക്കും അവശ്യ ആരോഗ്യ സംരക്ഷണ ചികിത്സകളുടേയും ചിലവ് കുറയ്ക്കുകയാണ് ലക്ഷ്യം. രാജ്യമെങ്ങും ദശലക്ഷക്കണക്കിന് രോഗികൾക്ക് പ്രധാന മരുന്നുകൾ കൂടുതൽ പ്രാപ്യമാക്കാൻ ഇത് സഹായിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

റേഡിയോ തെറാപ്പി മെഷീനുകൾ, റോബോട്ടിക്സ് തുടങ്ങിയ നൂതന ക്യാൻസർ ചികിത്സാ ഉപകരണങ്ങൾക്കും കസ്റ്റംസ് ഡ്യൂട്ടിയിലെ ഇളവ് ബാധകമാക്കണമെന്ന് ആരോഗ്യ വിദഗ്ധർ ആവശ്യമുന്നയിച്ചു. നിലവിൽ ഇത്തരം ആരോഗ്യ ഉപകരണങ്ങൾക്ക് 37% കസ്റ്റംസ് ഡ്യൂട്ടിയുണ്ട്. കഴിഞ്ഞ വർഷം നിരവധി ക്യാൻസർ മരുന്നുകളുടെ ചരക്ക്, സേവന നികുതി കേന്ദ്രം കുറച്ചിരുന്നു. 

The Union Budget 2025 waives customs duty on 36 life-saving medicines for cancer, rare, and chronic diseases, reducing healthcare costs for millions.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version