തുടർച്ചയായി എട്ടു തവണ ബജറ്റ് അവതരിപ്പിച്ച് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ബജറ്റിലൂടെ സംരംഭകത്വ മേഖലയിലെ വളർച്ചയ്ക്കായി സ്റ്റാർട്ടപ്പുകൾക്ക് ഫണ്ട് ഓഫ് ഫണ്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ക്രെഡിറ്റ് പ്രവേശനം മെച്ചപ്പെടുത്തുന്നതിനായി സ്റ്റാർട്ടപ്പുകളുടെ അടക്കം ക്രെഡിറ്റ് ഗ്യാരണ്ടി കവർ വർദ്ധിപ്പിക്കുമെന്നും പ്രഖ്യാപനമുണ്ട്. ഇതര നിക്ഷേപ ഫണ്ടുകൾക്ക് 91000 കോടി രൂപയിലധികം വകയിരുത്തി വിപുലീകരണ സാധ്യതയുള്ള പുതിയ ഫണ്ട് ഓഫ് ഫണ്ടും സ്റ്റാർട്ടപ്പുകൾക്കായി 10000 കോടി രൂപയുടെ പുതിയ ഫണ്ടും രൂപീകരിക്കുമെന്ന് നിർമല സീതാരാമൻ പറഞ്ഞു. പട്ടികജാതി/പട്ടികവർഗത്തിൽപ്പെട്ട ആദ്യ സംരംഭകർക്കു പ്രയോജനം ചെയ്യുന്ന പുതിയ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
മൈക്രോ സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസുകൾക്കുള്ള (MSME) വികസനപദ്ധതികളും ഇത്തവണത്തെ കേന്ദ്ര ബജറ്റിലെ പ്രധാന സവിശേഷതയാണ്. ഇന്ത്യയെ കളിപ്പാട്ട നിർമാണത്തിന്റെ ആഗോള ഹബ്ബാക്കി മാറ്റും എന്ന പ്രഖ്യാപനമാണ് ഇതിൽ പ്രധാനം. കളിപ്പാട്ട നിർമാണത്തിനായി ദേശീയ ആക്ഷൻ പ്ലാൻ ആരംഭിക്കും. പ്രത്യേക ക്ലസ്റ്ററുകൾ, വൈദഗ്ധ്യ മേഖല എന്നിവയുടെ വികസനത്തിന് ഊന്നൽ നൽകിയുള്ള നിർമാണ കേന്ദ്രങ്ങൾ ആരംഭിക്കുന്നത് അടക്കം ഉള്ളതാണ് പദ്ധതി.
ക്രെഡിറ്റ് ബൂസ്റ്റ് അടക്കമുള്ള നേട്ടങ്ങളാണ് എംഎസ്എംഇകൾക്ക് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ എംഎസ്എംഇകൾക്കുള്ള വായ്പാ പദ്ധതി ഉദാരമാക്കും. കൂടുതൽ തൊഴിൽ സാധ്യത സൃഷ്ടിക്കാനും യുവാക്കൾക്ക് ജോലിസാധ്യത വർധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. എംഎസ്എംഇകളുടെ സാങ്കേതിക വളർച്ച, മൂലധന സമാഹരണം, വലിപ്പം തുടങ്ങിയവയെ അനുകൂലമായി ബാധിക്കുന്ന തരത്തിലുള്ള സുപ്രധാന തീരുമാനങ്ങളും ബജറ്റിലുണ്ട്. നിക്ഷേപ, വിറ്റുവരവ് പരിധികൾ യഥാക്രമം 2.5 ഉം 2 ഉം ആയി ഉയർത്തി.
Union Budget 2025 introduces a ₹10,000 crore Fund of Funds to boost startups, support MSMEs, and promote domestic investment. Learn how these measures will fuel innovation and job creation.