സ്വിഗ്ഗി, സൊമാറ്റോ എന്നിവയുടെ 10 മിനിറ്റ് ഡെലിവെറി സർവീസുകൾ ഉപഭോക്താക്കളെ സംബന്ധിച്ച് ആശങ്കയ്ക്ക് വക നൽകുന്നതാണെന്ന്
മുൻ ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിങ്. ഉപഭോക്താക്കളെ കുറിച്ചുള്ള വിവരങ്ങൾ, ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പ് രീതി, ഭക്ഷണശാലകളുടെ പ്രകടനം എന്നിവയെ 10 മിനിറ്റ് ഡെലിവെറി സർവീസുകൾ പ്രതികൂലമായി ബാധിക്കുമെന്ന് ഇക്കണോമിക് ടൈംസിലെ ലേഖനത്തിൽ അദ്ദേഹം പറയുന്നു.

നിർദിഷ്ട ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ ആക്റ്റ് പ്രകാരം ഉപഭോക്താക്കളെ കുറിച്ചുള്ള വിവരങ്ങൾ അഥവാ ഡാറ്റാ ശേഖരണത്തിൽ സുതാര്യത വേണം എന്നാണ് വ്യവസ്ഥ. എന്നാൽ സ്വിഗ്ഗിയുടേയും സൊമാറ്റോയുടേയും 10 മിനിറ്റ് ഡെലിവെറി സർവീസുകളിലെ വ്യവസ്ഥകൾ ഉപഭോക്തൃ വിവരങ്ങൾ ശേഖരിക്കുന്നതിലും ഉപയോഗിക്കുന്നതിലും പ്ലാറ്റ്‌ഫോമുകൾ വഴി അവ പങ്കിടുന്നതിലും ആശങ്ക ഉളവാക്കുന്നതാണ്. ഭക്ഷണ വിതരണ ആപ്പുകൾ ധാരാളം വൈവിധ്യങ്ങൾ വാഗ്ദാനം ചെയ്യുന്നതായി തോന്നാം. എന്നാൽ ചില റെസ്റ്റോറന്റുകൾക്ക് അനുകൂലമായി ഈ പ്ലാറ്റ്‌ഫോമുകൾ അൽഗോരിതങ്ങൾ ഉപയോഗിച്ചേക്കാം എന്നതിലും അപകടമുണ്ട്.

പ്ലാറ്റ്‌ഫോമുകൾ ഈടാക്കുന്ന ഉയർന്ന കമ്മീഷനുകളെ കുറിച്ച് റെസ്റ്റോറന്റുകൾ തന്നെ ആശങ്ക ഉന്നയിക്കുന്നുണ്ട്. ഓർഡർ മൂല്യത്തിന്റെ 30% വരെയാണ് കമ്മീഷൻ. ഡെലിവറികൾക്കായി മെനുവിൽ ഉയർന്ന വില കാണിക്കാൻ ഇത് കാരണമാകുന്നു. ചുരുങ്ങിയ സമയം കൊണ്ട് ഭക്ഷണം തയ്യാറാക്കാൻ റെസ്റ്റോറന്റുകൾ ശ്രമിക്കുമ്പോൾ അത് ഭക്ഷണത്തിന്റെ നിലവാരത്തെ ബാധിക്കുമെന്നും രോഹിത് കുമാർ സിങ് മുന്നറിയിപ്പ് നൽകുന്നു. 

India’s rapid 10-minute food delivery services by Swiggy and Zomato raise concerns over data privacy, pricing, and fairness for local restaurants. Explore the challenges and implications for consumers.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version