വിദ്യാർത്ഥികളുടെ മികച്ച ബിസിനസ്സ് ആശയങ്ങൾ സംരംഭമാക്കാൻ അവസരം. വിദ്യാർത്ഥികളെ സംരംകരാക്കുക എന്ന ലക്ഷ്യത്തോടെ അസാപ് കേരളയും, സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനും ഡ്രീംവെസ്റ്റർ 2.0 പദ്ധതി നടത്തുകയാണ്. വിദ്യാർത്ഥികൾക്ക് സ്വന്തം ആശയങ്ങളെ സംരംഭങ്ങളായി മാറ്റാനുള്ള അവസരവും സാമ്പത്തിക പിന്തുണയും നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 10 ആശയങ്ങൾക്ക് അംഗീകാരവും ഒരു ലക്ഷം രൂപ വീതം സാമ്പത്തിക സഹായം ലഭ്യമാക്കാനും ഉതകുന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ശില്പശാലകൾ, ഡിസൈൻ തിങ്കിങ് വർക്ഷോപ്പ്, ഐഡിയത്തോൺ മത്സരം എന്നീ മൂന്ന് ഘട്ടങ്ങളായാണ് ഡ്രീംവെസ്റ്റർ 2.0 നടപ്പാക്കുക. ഇതിൽ ആദ്യ ഘട്ടത്തിൽ ബോധവത്കരണ ശില്പശാലകൾ ഡിസംബർ മാസത്തിൽ വിജയകരമായി നടപ്പിലാക്കിയിരുന്നു. അടുത്തഘട്ടമായി നടത്തുന്ന സംസ്ഥാനതല ഐഡിയത്തോൺ മത്സരത്തിനായി താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് 3 മുതൽ 5 പേര് അടങ്ങുന്ന ടീമുകളായി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
രജിസ്റ്റർ ചെയ്യുന്ന ടീമുകൾക്ക് വേണ്ടി ഒരു വർക്ഷോപ് സംഘടിപ്പിക്കും. ഈ വർക്ഷോപ്പിലൂടെ ഒരു ആശയത്തെ എങ്ങനെ വികസിപ്പിക്കാമെന്നും അവയെ ഒരു ബിസിനസ് ആയി മാറ്റാമെന്നുമുള്ള വിശദമായ പരിശീലനം ലഭിക്കും.
മികച്ച ആശയങ്ങൾ കൈവശമുള്ള പ്രീ ഫൈനൽ, ഫൈനൽ ഇയർ വിദ്യാർത്ഥികൾക്ക് https://connect.asapkerala.gov.in/events/12582 എന്ന ലിങ്ക് വഴി അപേക്ഷിക്കാം. രജിസ്‌ട്രേഷൻ സൗജന്യമാണ്. ഫെബ്രുവരി അഞ്ചാണ് അവസാന തീയതി
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9567976465 , 8593892913
Dreamvester 2.0 by ASAP Kerala & KSIDC offers students a chance to turn their business ideas into ventures. Top 10 ideas receive ₹1 lakh funding. Apply by Feb 5!