ഇന്ത്യ-അമേരിക്ക വ്യാപാര കരാർ, പാകിസ്താനുമായുള്ള പ്രശ്നം തുടങ്ങിയവയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സംസാരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷത്തിനിടയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ദീപം തെളിയിച്ചാണ് ട്രംപ് ഔദ്യോഗികമായി ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. നിങ്ങളുടെ പ്രധാനമന്ത്രിയുമായി സംസാരിച്ചു. നല്ലൊരു സംഭാഷണം നടത്തി. വ്യാപാരത്തെക്കുറിച്ച് സംസാരിച്ചതിൽ അദ്ദേഹത്തിന് അതിൽ വളരെ താൽപര്യമുണ്ട്. യുഎസും ഇന്ത്യയും വലിയ കരാറുകൾ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. പാകിസ്താനുമായി യുദ്ധങ്ങൾ വേണ്ടെന്ന് കുറച്ചു മുമ്പ് സംസാരിച്ചിരുന്നു. പാകിസ്താനുമായും ഇന്ത്യയുമായും നമുക്ക് യുദ്ധമില്ല. അത് വളരെ നല്ല കാര്യമാണ്– ട്രംപ് പറഞ്ഞു.
മോഡി ഒരു മികച്ച വ്യക്തിയാണെന്നും വർഷങ്ങളായി അദ്ദേഹം തന്റെ മികച്ച സുഹൃത്തായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

us president donald trump said he spoke to pm narendra modi about the india-us trade deal and pakistan issues during diwali celebrations at the white house.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version