ആധാറുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന നിയമ മാറ്റങ്ങൾ സർക്കാർ അടുത്തിടെ നടപ്പിലാക്കിയിട്ടുണ്ട്. വ്യക്തികളുടെ സാമ്പത്തിക സേവനങ്ങളായ ബാങ്കിംഗ് പ്രവർത്തനങ്ങൾ, ചെറുകിട സമ്പാദ്യ പദ്ധതികൾ , മറ്റ് പണ നിയമങ്ങൾ എന്നിവയെ നേരിട്ട് ബാധിക്കുന്നവയാണ് ഈ മാറ്റങ്ങൾ. പുതിയ ഫീസുകളും കെവൈസി നിയമങ്ങളും പോക്കറ്റിനെ ബാധിച്ചേക്കാം എന്നതിനാൽ ആധാർ അപ്‌ഡേറ്റുകളുടേയും ലിങ്കേജുകളുടെയും നില പരിശോധിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. ധനകാര്യ സേവനങ്ങളെ അടക്കം ബാധിക്കുന്ന ആധാർ നിയമത്തിലെ പ്രധാന മാറ്റങ്ങൾ നോക്കാം.

aadhar change new rules

ആധാർ അപ്‌ഡേറ്റ് ഫീസ് പരിഷ്കരിച്ചതാണ് പ്രധാന മാറ്റം. 2025 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ, പേര്, വിലാസം അല്ലെങ്കിൽ ബയോമെട്രിക്സ് അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള നിരക്കുകളിൽ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഒക്ടോബർ ഒന്ന് മുതൽ ഡിമോഗ്രാഫിക് അപ്ഡേറ്റുകൾ അഥവാ പേര്, വിലാസം, ജനനത്തീയതി, മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ എന്നിവയിലെ മാറ്റങ്ങൾക്ക് 75 രൂപയാണ് ഫീസ്. നേരത്തെ ഇത് 50 രൂപയായിരുന്നു. ഫിംഗർപ്രിന്റ്, ഐറിസ് അല്ലെങ്കിൽ ഫോട്ടോ അപ്‌ഡേറ്റുകൾ അടക്കമുള്ള ബയോമെട്രിക് അപ്‌ഡേറ്റുകൾക്ക് ഫീസ് 100 രൂപയിൽനിന്ന് 125 രൂപയാക്കിയിട്ടുണ്ട്. 5–7 വയസ് വരെയും 15–17 വയസ് വരെയും പ്രായമുള്ള കുട്ടികൾക്കുള്ള ബയോമെട്രിക് അപ്‌ഡേറ്റുകൾ സൗജന്യമാണ്. അതേസമയം 7–15 വയസ് പ്രായമുള്ള കുട്ടികൾക്കുള്ള ബയോമെട്രിക് അപ്‌ഡേറ്റുകൾ 2026 സെപ്റ്റംബർ 30 വരെ സൗജന്യമാണ്. ഡോക്യുമെന്റ് അപ്‌ഡേറ്റുകൾക്ക് 75 രൂപ, ആധാർ റീപ്രിന്റിന് 40 രൂപ, ഹോം എൻറോൾമെന്റ് സേവനത്തിന് 700 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.

പാൻ-ആധാർ ലിങ്കിംഗുമായി ബന്ധപ്പെട്ടതാണ് മറ്റൊരു പ്രധാന മാറ്റം. പാൻ-ആധാർ ലിങ്ക് ചെയ്യാത്തവരുടെ പാൻ പ്രവർത്തനരഹിതമാകും. മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുമ്പോഴോ, ഡീമാറ്റ് അക്കൗണ്ട് തുറക്കുമ്പോഴോ, ടാക്സ് സേവിങ്സ് ഇൻസ്ട്രമെന്റിൽ നിക്ഷേപിക്കുമ്പോഴോ അത്തരം ഉപയോക്താക്കൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. പാൻ പ്രവർത്തനരഹിതമായതിനാൽ ഇൻവെസ്റ്റ്മെന്റ് റിഡംഷൻ, മ്യൂച്വൽ ഫണ്ട് ഇടപാടുകൾ തുടങ്ങിയവയെ ബാധിക്കും. സുഗമമായ സാമ്പത്തിക ഇടപാടുകൾക്ക് കൃത്യസമയത്ത് പാൻ-ആധാർ ബന്ധിപ്പിക്കുന്നത് നിർണായകമാണ്.

ആധാർ ഇ-കെവൈസിയുമായി ബന്ധപ്പെട്ടതാണ് മറ്റൊരു മാറ്റം. യുഐഡിഎഐയും എൻപിസിഐയും ഓഫ്‌ലൈൻ ആധാർ കെവൈസി, ആധാർ ഇ-കെവൈസി സേതു തുടങ്ങിയ പുതിയ സവിശേഷതകൾ അവതരിപ്പിച്ചിട്ടുണ്ട്. ബാങ്കുകൾക്കും എൻ‌ബി‌എഫ്‌സികൾക്കും അവരുടെ പൂർണ ആധാർ നമ്പർ ആക്‌സസ് ചെയ്യാതെ തന്നെ ഉപഭോക്താക്കളെ തിരിച്ചറിയാൻ കഴിയും. ഇത് ഡാറ്റ സ്വകാര്യത മെച്ചപ്പെടുത്തുകയും അക്കൗണ്ട് തുറക്കൽ വേഗത്തിലും എളുപ്പത്തിലും സാധ്യമാക്കുകയും ചെയ്യുന്നു.

check key aadhaar rule changes for 2025, including revised uidai update fees, importance of pan-aadhaar linking, and new e-kyc features.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version