കേന്ദ്ര ബജറ്റിനു പിന്നാലെ വമ്പൻ പ്രഖ്യാപനങ്ങളുമായി റെയിൽവേ. സുരക്ഷിതവും സുഖപ്രദവുമായ ട്രെയിൻ യാത്ര ഉറപ്പാക്കുന്നതിനായി മൂന്ന് വർഷങ്ങൾക്കുള്ളിൽ 200 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ, 100 അമൃത് ഭാരത് ട്രെയിനുകൾ, 50 നമോ ഭാരത് ട്രെയിനുകൾ എന്നിവ രാജ്യത്ത് കൊണ്ടു വരുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. യാത്രക്കാരുടെ സൗകര്യം മാനിച്ച് സ്ലീപ്പർ ക്ലാസും, ചെയർ കാറും ഉൾപ്പെടെയുള്ള വന്ദേ ഭാരതുകളാണ് നിർമിക്കുന്നത്.

പുതിയ ട്രെയിനുകൾ അനുവദിക്കുന്നത് സാധാരണക്കാരുടേയും മധ്യവർഗത്തിൽപ്പെടുന്ന ആളുകളുടേയും യാത്ര കൂടുതൽ സുഗമമാക്കും.
വേഗത, സുരക്ഷ എന്നിവ നടപ്പാക്കി രാജ്യത്ത് നൂതന റെയിൽവേ വികസനം കൊണ്ടുവരികയാണ് ഗവൺമെന്റിന്റെ ലക്ഷ്യം.

ഇതിനായി റെയിൽ സാങ്കേതിക വിദ്യ, സുരക്ഷാ മാനദണ്ഡങ്ങൾ, റെയിൽ ശൃംഖല വർധിപ്പിക്കുക തുടങ്ങിയവയ്ക്ക് ഊന്നൽ നൽകുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ബജറ്റിൽ 2.52 ലക്ഷം കോടി രൂപയാണ് റെയിൽവേ മന്ത്രാലയത്തിന് വകയിരുത്തിയിരിക്കുന്നത്. ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ധനമന്ത്രി നിർമല സീതാരാമനും നന്ദി പറയുന്നതായും അശ്വിനി വൈഷ്ണവ് പറഞ്ഞു. 

India’s railway sector is set for a major overhaul with plans to introduce 350 new trains, including Vande Bharat, Namo Bharat, and Amrit Bharat Trains. These initiatives focus on improving speed, safety, and passenger experience.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version