കേരള ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി  വേൾഡ് എക്കണോമിക് ഫോറം ആഗോളതലത്തിൽ അംഗീകരിച്ച 13   വ്യവസായ ക്ലസ്റ്ററുകളിൽ ഒന്നാമതായി ഇടംപിടിച്ചു.   സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ഫോറം ചർച്ചക്കൊടുവിലാണ് ഈ നേട്ടം.18,542 കോടിയുടേതാണ്‌ കൊച്ചിയിൽ ആരംഭിക്കുന്ന കേരള ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി. കൊച്ചിയിലും തിരുവനന്തപുരത്തും ‘ഹൈഡ്രജൻ വാലി’ വികസിപ്പിക്കാനും 2027 ഓടെ സംസ്ഥാനത്തെ മൊത്തം ഹൈഡ്രജൻ ഉപയോഗത്തിൽ 30% ഗ്രീൻ ഹൈഡ്രജൻ മിശ്രിതം എന്ന ലക്‌ഷ്യം കൈവരിക്കാനും കഴിയുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നതെന്ന് കേരള ഗ്രീൻ ഹൈഡ്രജൻ നയത്തിന് തയ്യാറാക്കിയ പ്രാഥമിക കരട് രേഖയിൽ പറയുന്നുണ്ട്.

ഇന്ത്യ, ഓസ്‌ട്രേലിയ, ബ്രസീൽ, കൊളംബിയ, യുകെ തുടങ്ങി ഒമ്പതു രാജ്യങ്ങളിലായാണ്‌ 13 ക്ലസ്റ്ററുകൾ. കേരള ഗ്രീൻ ഹൈഡ്രജൻ വാലി ഉൾപ്പെടെ അഞ്ച്‌ ക്ലസ്റ്ററുകൾ ഇന്ത്യയിലാണെന്ന്‌ വ്യവസായ മന്ത്രി പി രാജീവ്‌ അറിയിച്ചു. കാർബൺ വികിരണം കുറയ്‌ക്കുക, സാമ്പത്തിക വളർച്ച ഉറപ്പാക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയ്‌ക്ക്‌ പ്രധാന്യം നൽകുന്ന പദ്ധതികളാണ്‌ പട്ടികയിൽ ഇടംപിടിച്ചത്‌. ഒഡിഷയിലെ ഗോപാൽപുർ ഇൻഡസ്ട്രിയൽ പാർക്ക്, ആന്ധ്രപ്രദേശിലെ കാക്കിനഡ ക്ലസ്റ്റർ, ഗുജറാത്തിലെ മുന്ദ്ര ക്ലസ്റ്റർ, മുംബൈയിലെ ഗ്രീൻ ഹൈഡ്രജൻ ക്ലസ്റ്റർ എന്നിവയാണ്‌ ഇന്ത്യയിൽനിന്ന്‌ ഇടംപിടിച്ച മറ്റ്‌ ക്ലസ്റ്ററുകൾ.


കൊച്ചിയിലെ ഗ്രീൻ  ഹൈഡ്രജൻ ഹബ്

റിഫൈനറി, വളംനിർമാണം, റോഡ് ഗതാഗതം, ജലഗതാഗതം, രാസവസ്‌തുക്കൾ, കയറ്റുമതി തുടങ്ങി ആറുമേഖലകളിലാണ്‌ കേരളത്തിലെ ഹരിത ഹൈഡ്രജന്റെ ആവശ്യം കേന്ദ്രീകരിച്ചിരിക്കുന്നത്‌. 30 മില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഹൈഡ്രജൻ വാലി പ്രതീക്ഷിക്കുന്നത്. 2040ൽ 100 ശതമാനം ഹരിതോർജ വ്യാപനം കൈവരിച്ച്, 2050ൽ നെറ്റ്സീറോ എമിഷൻ എന്ന നേട്ടം കൈവരിക്കുകയാണ്‌ ലക്ഷ്യം.
കൊച്ചിയിൽ 57.50 കോടി ചിലവിൽ  ഗ്രീൻ ഹൈഡ്രജൻ ഹബ് സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുകയാണ്. പ്രതിദിനം 60  ടൺ ഗ്രീൻ ഹൈഡ്രജൻ ഉല്പാദന ശേഷിയുള്ള 150 മെഗാവാട്ട് ഇലെക്ട്രോലൈസർ, സംഭരണത്തിനും ട്രാൻസ്മിഷനും ഉതകുന്ന പ്ലാന്റ് എന്നിവയാകും  സ്ഥാപിക്കുക. രാസവളം, റിഫൈനറി, വ്യോമഗതാഗതം, ഗതാഗതം, ഷിപ്പിംഗ് മേഖലകളിലെ ആവശ്യങ്ങൾക്ക് ഹരിത ഹൈഡ്രജൻ   ലഭ്യമാക്കുകയാണ് ലക്‌ഷ്യം.

2023 ൽ  സംസ്ഥാന സർക്കാർ ഹരിത ഹൈഡ്രജൻ നയത്തിന്റെ കരട് പുറത്തിറക്കുകയും കൊച്ചിയിലും തിരുവനന്തപുരത്തും ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകൾ സ്ഥാപിക്കുന്നതിന് 200 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചിരുന്നു.

2040-ഓടെ കേരളം  100% ഹരിത ഹൈഡ്രജൻ/അമോണിയ  ഉൽപ്പാദക-ഉപഭോഗ – കയറ്റുമതി സംസ്ഥാനമാകുമെന്ന്  കേരള ഗ്രീൻ ഹൈഡ്രജൻ മിഷന്റെ കരട് പ്രതീക്ഷിക്കുന്നു. 2040-ഓടെ 100% പുനരുപയോഗ ഊർജ അധിഷ്‌ഠിത സംസ്ഥാനമായും 2050-ഓടെ നെറ്റ് കാർബൺ-ന്യൂട്രൽ സംസ്ഥാനമായും മാറാനുള്ള പദ്ധതികളുമായി കേരളം ഇപ്പോൾ തന്നെ മുന്നോട്ട് പോവുകയാണ്.


കൊച്ചിയിലും തിരുവനന്തപുരത്തും ‘ഹൈഡ്രജൻ വാലി’ വികസിപ്പിക്കാനും 2027 ഓടെ സംസ്ഥാനത്തെ മൊത്തം ഹൈഡ്രജൻ ഉപയോഗത്തിൽ 30% ഗ്രീൻ ഹൈഡ്രജൻ മിശ്രിതം എന്ന ലക്‌ഷ്യം കൈവരിക്കാനും കഴിയുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നതെന്ന് കേരള ഗ്രീൻ ഹൈഡ്രജൻ നയത്തിന് തയ്യാറാക്കിയ പ്രാഥമിക കരട് രേഖയിൽ പറയുന്നുണ്ട്.

കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഹൈഡ്രജൻ വാലികൾക്കായുള്ള പദ്ധതി ഡിഎസ്ടിയുടെ-Union Department of Science and Technology (DST)-  ഹൈഡ്രജൻ വാലി സ്കീമിന് കീഴിലായിരിക്കും. ഇന്ത്യ ഹൈഡ്രജൻ അലയൻസിന് (IH2A) കീഴിൽ ആഭ്യന്തര ഉപഭോഗത്തിലും കയറ്റുമതിയിലും ശ്രദ്ധ കേന്ദ്രീകരിച്ച് കൊച്ചിയിൽ ഹൈഡ്രജൻ ഹബ് സ്ഥാപിക്കാനുള്ള സർക്കാരിന്റെ പദ്ധതിയും കരട് പരാമർശിക്കുന്നു.

കാർബണിന്റെ അംശം അടങ്ങാത്ത ഊർജ്ജ സ്രോതസാണ് ഹൈഡ്രജൻ.
സൗരോർജ്ജം, കാറ്റ് അടക്കമുള്ള പുനരുപയോഗ സ്രോതസുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ഇലക്ട്രോളിസിസ് എന്ന പ്രക്രിയ കൊണ്ട് വെള്ളത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്നതാണ് ഗ്രീൻ ഹൈഡ്രജൻ.  2047 ഓടെ ഭാവിയുടെ ഇന്ധനം ഗ്രീൻ ഹൈഡ്രജൻ ആക്കിമാറ്റുകയാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി. ഇതിനു അനുബന്ധമായി നിരത്തിലോടുന്ന വാഹനങ്ങളും ഭൂരിഭാഗവും ഗ്രീൻ ഹൈഡ്രജനിലേക്കു മാറും.

The Kerala Green Hydrogen Valley project ranks first among 13 global industrial clusters recognized by the World Economic Forum. Learn more about its impact, investment, and green energy goals.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version