പശുക്കൾക്ക് കാർഷിക മേഖലയിൽ നിർണായക സ്ഥാനമുണ്ട്. മികച്ച ഗുണനിലവാരമുള്ള ജീനുകൾ, ജനിതക പ്രത്യേകതകൾ തുടങ്ങിയ സവിശേഷതകൾക്ക് അനുസരിച്ച് ചില പശുക്കളുടെ വിലയും അസാധാരണമാം വിധം ഉയരാറുണ്ട്. അതുകൊണ്ടുതന്നെ പല മുന്തിയയിനം കന്നുകാലികൾക്കും ലേലത്തിൽ കോടിക്കണക്കിന് രൂപ ലഭിക്കാറുണ്ട്. ജപ്പാനിലെ വാഗ്യു, ഇന്ത്യയിലെ ബ്രാഹ്മൺ തുടങ്ങിയവ ഇത്തരത്തിൽ ലേലങ്ങളിൽ കോടിക്കണക്കിന് രൂപ ലഭിക്കുന്ന പശു ഇനങ്ങളാണ്. നെല്ലൂർ പശുക്കളും അത്തരത്തിൽ വലിയ വില നൽകേണ്ടി വരുന്നവയാണ്. ബ്രസീലിൽ അടുത്തിടെ നടന്ന ഒരു ലേലത്തിൽ നെല്ലൂർ ഇനത്തിൽപ്പെടുന്ന വിയാറ്റിന 19 പശുവിന് ലഭിച്ചത് 4.8 മില്യൺ ഡോളറാണ് (40 കോടി രൂപ).

1100 കിലോഗ്രാ ഭാരം വരുന്ന പശുവാണ് ബ്രസീലിലെ മിനാസ് ഗെറൈസിൽ നടന്ന ലേലത്തിൽ വമ്പൻ തുകയ്ക്ക് വിറ്റു പോയത്. ഏറ്റവും വില കൂടിയ പശുവിനുള്ള ഗിന്നസ് ലോക റെക്കോർഡും ഇതോടെ വിയാറ്റിന 19 സ്വന്തമാക്കി. ഇന്ത്യയിൽ നിന്നും 1860കളിൽ ബ്രസീലിൽ എത്തിയ പശു ഇനമാണ് നെല്ലൂർ ബ്രീഡ്. ആന്ധ്ര പ്രദേശിലെ നെല്ലൂരിൽ നിന്നാണ് ഈ പശുക്കളുടെ ഉത്ഭവം. ഇന്ത്യയിലെ ഓംഗോർ എന്ന ബ്രീഡിൽ നിന്നും രൂപപ്പെട്ടവയാണ് നെല്ലൂർ പശുക്കൾ.

പ്രജനനത്തിലെ ഏറ്റവും ഉയർന്ന നിലവാരമാണ് വിയാറ്റിന 19നെ വ്യത്യസ്തമാക്കുന്നത്. കരുത്തുറ്റ ശരീരഘടനയും പേശീഘടനയുമെല്ലാം വിയാറ്റിനയുടെ വില വർധനയ്ക്ക് കാരണമാകുന്നു. മികച്ച പ്രത്യുൽപാദന ശേഷിയും ഈ ഇനത്തിനുണ്ട്. കടുത്ത ചൂടിനേയും രോഗബാധയേയും ചെറുക്കാനുള്ള കഴിവും ഈ ഇനം പശുക്കളെ ബ്രസീലിലെ ഇഷ്ട ബ്രീഡാക്കുന്നു. ഇന്ന് ബ്രസീലിലെ 80 ശതമാനം പശുക്കളും ഈ ബ്രീഡാണ്. 

Viatina-19, a Nelore cow from Brazil, has set a Guinness World Record by becoming the world’s most expensive cow, sold for $4 million due to her exceptional genetics and traits.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version