ഇത്തവണത്തെ ക്രിസ്മസ്-ന്യൂഇയർ ബംപറിൽ വിറ്റഴിച്ചത് 45.34 ലക്ഷം ടിക്കറ്റുകൾ. ലോട്ടറി വകുപ്പ് ആകെ അൻപത് ലക്ഷം ടിക്കറ്റുകളാണ് വിൽപനയ്ക്ക് വെച്ചത്. ഇതിൽ നിന്നുമാണ് റെക്കോർഡ് എണ്ണം ടിക്കറ്റുകൾ വിറ്റുപോയത്. 400 രൂപയായിരുന്നു ടിക്കറ്റ് വില.
പാലക്കാട് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ടത്-8.87 ലക്ഷം ടിക്കറ്റുകളാണ് ജില്ലയിൽ വിറ്റത്. 5.33 ലക്ഷം ടിക്കറ്റുകൾ വിറ്റ തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്.
ക്രിസ്മസ്-ന്യൂഇയർ ബംപർ ലോട്ടറി നറുക്കെടുപ്പിൽ XD 387132 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 20 കോടി രൂപ ലഭിച്ചത്. കണ്ണൂരിൽ വിറ്റ ടിക്കറ്റാണ് ഇത്. ക്രിസ്മസ് ന്യൂഇയർ ബംപറിന്റെ മൊത്തം സമ്മാനത്തുക 90.88 കോടി രൂപയാണ്. രണ്ടാം സമ്മാനമായി 20 പേർക്ക് ഒരു കോടി രൂപ വീതം ലഭിച്ചു. ഒന്നാം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് വിൽപന നടത്തിയ ഏജന്റിനും ഒരുകോടി സമ്മാനത്തുക ഉണ്ടാകും. ഇതും ഒന്നും രണ്ടും സമ്മാനങ്ങളും അടക്കം 22 കോടീശ്വരൻമാരാണ് ക്രിസ്മസ് ബംപർ ലോട്ടറിയിലൂടെ ഉണ്ടായത്. മൂന്നാം സമ്മാനം 10 ലക്ഷം, നാലാം സമ്മാനം 3 ലക്ഷം, അഞ്ചാം സമ്മാനം 2 ലക്ഷം എന്നിങ്ങനെയാണ് ബാക്കി പ്രധാന സമ്മാനത്തുകകൾ.
ഒരു കോടി വീതം രണ്ടാം സമ്മാനമായി ലഭിച്ച ടിക്കറ്റുകൾ ഇവയാണ്:
XG 209286, XC 124583, XE 589440, XD 578394, XD 367274, XH 340460, XE 481212, XD 239953, XK 524144, XK 289137, XC 173582, XB 325009, XC 315987, XH 301330, XD 566622, XE 481212, XD 239953, XB 289525, XA 571412, XL 386518
The Christmas-New Year Bumper Lottery sold a record 45.34 lakh tickets out of 50 lakh, creating 22 millionaires. Ticket XD 387132 from Kannur clinched the ₹20 crore first prize. Twenty second-prize winners received ₹1 crore each. Palakkad led in sales with 8.87 lakh tickets. Check out the full list of winning tickets and prize details.