1.5 ലക്ഷം കോടി രൂപയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണ് ശ്രീറാം ഗ്രൂപ്പ് ഉടമയായ രാമമൂർത്തി ത്യാഗരാജൻ. എന്നാൽ സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിച്ചാണ് അദ്ദേഹം ശ്രദ്ധ നേടുന്നത്. ആസ്തിയിലെ വലിപ്പത്തിന് അനുസരിച്ച് ജീവിതത്തിൽ യാതൊരു ആഢംബരവും അധികമായി കൊണ്ടുവരാൻ അദ്ദേഹം തയ്യാറല്ല. ഇത് തന്നെയാണ് രാമമൂർത്തിയുടെ വിജയമന്ത്രവും.

വീടിന്റെ ലാളിത്യത്തിൽ നിന്നും തുടങ്ങുന്നതാണ് രാമമൂർത്തിയുടെ ലളിതജീവിതയാത്ര. കോടികളുടെ അധിപനായ അദ്ദേഹം താമസിക്കുന്നതാകട്ടെ ഒരു സാധാരണ വീട്ടിലാണ്. ലാളിത്യം ഇവിടത്തീർന്നില്ല. ഇന്ത്യയിലെ കോടീശ്വരൻമാർ ആഢംബര വാഹനങ്ങൾ വാങ്ങിക്കൂട്ടാൻ മത്സരിക്കുമ്പോൾ രാമമൂർത്തി സഞ്ചരിക്കുന്നത് വെറും 6 ലക്ഷം രൂപയുടെ കാറിലാണ്. മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല എന്നതാണ് അദ്ദേഹത്തെ വേറിട്ടു നിർത്തുന്ന മറ്റൊരു സവിശേഷത. ഇങ്ങനെ എത്ര സമ്പത്ത് ഉണ്ടെങ്കിലും ജീവിക്കാൻ ആഢംബരം ആവശ്യമേയില്ല എന്ന സന്ദേശമാണ് തന്റെ ജീവിതത്തിലൂടെ രാമമൂർത്തി നൽകുന്നത്.

1960ലാണ് രാമമൂർത്തി ശ്രീറാം ഗ്രൂപ്പ് സ്ഥാപിച്ചത്. ഒരു ചെറിയ ചിട്ടി ഫണ്ട് കമ്പനിയായിട്ടായിരുന്നു ശ്രീറാം ഗ്രൂപ്പിന്റെ സംരംഭകയാത്രയുടെ ആരംഭം. ഇന്ന് രാജ്യത്തെ തന്നെ മുൻനിര സാമ്പത്തിക സേവന കമ്പനിയായി ശ്രീറാം ഗ്രൂപ്പ് മാറിയിരിക്കുന്നു. 1.5 ലക്ഷം കോടി രൂപയാണ് നിലവിൽ കമ്പനിയുടെ വിപണിമൂല്യം.

Ramamurthy Thyagarajan, founder of Shriram Group, built a Rs 1,50,000 crore business empire while leading a simple life. His financial services revolutionized lending for underserved borrowers.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version