![](https://channeliam.com/wp-content/uploads/2025/02/tvac-facility-azista_edited.webp)
ഇന്ത്യയുടെ ആദ്യ എഐ നിയന്ത്രിത ബഹിരാകാശ ലാബ് വിക്ഷേപിക്കാൻ ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌പേസ് ടെക് സ്റ്റാർട്ടപ്പ് ടേക്ക്മീ2സ്‌പേസ് (TakeMe2Space). ബഹിരാകാശം കൂടുതൽ പ്രാപ്യമാക്കുക എന്നതാണ് വിക്ഷേപണത്തിന്റെ ലക്ഷ്യം. റോണക് കുമാർ സാമന്ത്രയ് ആണ് ടേക്ക് മി 2 സ്പേസ് സ്ഥാപകൻ.
സാധാരണ ഗതിയിൽ ഉപഗ്രഹ സംവിധാനം സർക്കാരുകൾ, പ്രതിരോധ ഏജൻസികൾ, ഉന്നത ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ബഹിരാകാശത്തെ ജനാധിപത്യവൽക്കരിക്കുകയാണ് ടേക്ക്മീ2സ്‌പേസിന്റെ ലക്ഷ്യം. ഈ ലക്ഷ്യം മുൻനിർത്തി വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ബിസിനസുകൾക്കും ഒരു പോലെ ഉപഗ്രഹങ്ങളിലേക്ക് തത്സമയ ആക്‌സസ് വാഗ്ദാനം ചെയ്യുകയാണ് ടേക്ക്മീ2സ്‌പേസിന്റെ പ്രവർത്തനങ്ങൾ.
എല്ലാവരുടെയും ആശയങ്ങൾ ബഹിരാകാശത്തേക്ക് കൊണ്ടുപോകാൻ കഴിയുമെന്ന് ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സാമന്ത്രയ് വ്യക്തമാക്കി. ബഹിരാകാശ രംഗത്ത് ഒരു പരീക്ഷണം നടത്താൻ നിങ്ങൾ നാസയിലോ ഐഎസ്ആർഓയിലോ ഐഐടിയിലോ ആയിരിക്കണമെന്നില്ല. കേരളത്തിലോ ഡൽഹിയിലോ അന്റാർട്ടിക്കയിലോ ഇരുന്നുകൊണ്ട് നിങ്ങൾക്ക് ഒരു ഉപഗ്രഹം പ്രവർത്തിപ്പിക്കാൻ കഴിയണം-അദ്ദേഹം പറഞ്ഞു.
കമ്പനി അടുത്തിടെ ഐഎസ്ആർഓയുമായി ചേർന്ന് നടത്തിയ സാങ്കേതിക പ്രദർശന ദൗത്യം ടേക്ക്മീ2സ്‌പേസിന്റെ സമീപനത്തിന്റെ പ്രായോഗികത തെളിയിക്കുന്നതായിരുന്നു. അടുത്ത ഘട്ടമെന്ന നിലയിൽ ഈ വർഷം പൂർണമായും പ്രവർത്തനക്ഷമമായ രണ്ട് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ഭ്രമണപഥത്തിൽ കമ്പ്യൂട്ടിംഗിന്റെ ഭാവി കെട്ടിപ്പടുക്കുക എന്ന ദീർഘകാല അഭിലാഷമാണ് ഇതിനുപിന്നിൽ.
Hyderabad-based startup TakeMe2Space, founded by Ronak Kumar Samantray, is launching India’s first AI-driven space lab, democratizing satellite access for students, researchers, and businesses.