മയോ ക്ലിനിക്കുമായി സഹകരിച്ച് അദാനി ഗ്രൂപ്പ്

ആരോഗ്യ പരിരക്ഷാ രംഗത്തെ അതികായരായ യുഎസ് അക്കാഡമിക് മെഡിക്കൽ സെന്റർ മയോ ക്ലിനിക്കുമായി സഹകരിച്ച് അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പിന്റെ ലാഭേച്ഛയില്ലാത്ത ആരോഗ്യ സംരക്ഷണ പദ്ധതിയിലൂടെ നടപ്പിലാക്കുന്ന അദാനി ഹെല്‍ത്ത് സിറ്റി (AHC) വഴി സംയോജിത ആരോഗ്യ ക്യാംപസുകൾ ആരംഭിക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി അറിയിച്ചു. സഹകരണത്തിന്റെ ഭാഗമായി മുംബൈയിലും അഹമ്മദാബാദിലും 1000 കിടക്കകൾ വീതമുള്ള രണ്ട് മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും മെഡിക്കല്‍ കോളേജുകളും നിര്‍മിക്കും.

ഗൗതം അദാനിയുടെ ‘സേവാ സാധനാ ഹേ, സേവാ പ്രാര്‍ത്ഥ നാ  ഹേ, സേവാ ഹീ പരമാത്മാ ഹേ’ എന്ന സാമൂഹിക തത്വചിന്തയ്ക്ക് അനുസൃതമായാണ് പദ്ധതി. പദ്ധതി പ്രകാരം എല്ലാ ആളുകള്‍ക്കും താങ്ങാനാവുന്നതും ലോകോത്തരവുമായ മെഡിക്കല്‍ പരിചരണവും മെഡിക്കല്‍ വിദ്യാഭ്യാസവും നൽകാനുള്ള ചിലവ് പൂര്‍ണമായും അദാനി കുടുംബം വഹിക്കും. അഹമ്മദാബാദിലേയും മുംബൈയിലേയും സംയോജിത ആരോഗ്യ ക്യാംപസ്സുകളില്‍ ആദ്യ രണ്ടെണ്ണം നിര്‍മിക്കുന്നതിന് അദാനി കുടുംബം 6000 കോടി രൂപയിലധികമാണ് സംഭാവന ചെയ്യുക. രാജ്യമെമ്പാടും ഇത്തരം സംയോജിത അദാനി ആരോഗ്യ നഗരങ്ങള്‍ സ്ഥാപിക്കാനും ഗൗതം അദാനിക്ക് പദ്ധതിയുണ്ട്.

മുംബൈയിലും അഹമ്മദാബാദിലും നിര്‍മിക്കുന്ന സംയോജിത എഎച്ച്സി ക്യാംപസുകളില്‍ ഓരോന്നിലും 1,000 കിടക്കകളുള്ള മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, 150 ബിരുദ വിദ്യാര്‍ത്ഥികൾക്ക് വാര്‍ഷിക പ്രവേശനമുള്ള മെഡിക്കല്‍ കോളേജുകള്‍, 40 ലധികം ഫെലോകള്‍, ട്രാന്‍സിഷണല്‍ കെയര്‍ സൗകര്യങ്ങള്‍, അത്യാധുനിക ഗവേഷണ സൗകര്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടും. സമൂഹത്തിലെ എല്ലാ പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള ആളുകളെ സേവിക്കുക, വരും തലമുറ ഡോക്ടര്‍മാരെ പരിശീലിപ്പിക്കുക, ക്ലിനിക്കല്‍ ഗവേഷണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബയോമെഡിക്കല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് എന്നിവയിലാണ് എച്ച്‌സി മെഡിക്കല്‍ ഇക്കോസിസ്റ്റം ശ്രദ്ധ കേന്ദ്രീകരിക്കുക.

ഈ സ്ഥാപനങ്ങളിലെ സംഘടനാ ലക്ഷ്യങ്ങളേയും ക്ലിനിക്കല്‍ രീതികളെയും കുറിച്ചുള്ള തന്ത്രപരമായ ഉപദേശത്തിനായി അദാനി ഗ്രൂപ്പ് മയോ ക്ലിനിക് ഗ്ലോബല്‍ കണ്‍സള്‍ട്ടിംഗിനെ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യ സംരക്ഷണ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യയുടെ സംയോജനത്തെക്കുറിച്ചും മയോ ക്ലിനിക് മാര്‍ഗനിര്‍ദേശം നല്‍കും.

Adani Group partners with Mayo Clinic to establish Adani Health City, featuring 1,000-bed hospitals and medical colleges in Mumbai and Ahmedabad.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version