കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. സെറാങ്, എഞ്ചിൻ ഡ്രൈവർ, ലാസ്കർ (ഫ്ലോട്ടിംഗ് ക്രാഫ്റ്റ്) തസ്തികയിലേക്കാണ് കൊച്ചിൻ ഷിപ്പ് യാർഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ തസ്തികളിലേക്ക് താൽക്കാലിക കരാർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുക. മൂന്ന് തസ്തികകളിലായി ആകെ പതിനൊന്ന് ഒഴിവുകളാണ് ഉള്ളത്.
ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. ഫെബ്രുവരി 13 വരെ അപേക്ഷകൾ സമർപ്പിക്കാം. 30 വയസ്സാണ് അപേക്ഷകരുടെ ഉയർന്ന പ്രായപരിധി. ഒബിസി നോൺ ക്രീമി ലെയറിൽ ഉള്ളവർക്ക് 3 വർഷം, എസ് സി വിഭാഗക്കാർക്ക് അഞ്ചു വർഷം എന്നിങ്ങനെ ഇളവുണ്ട്.
ഓരോ വിഭാഗത്തിനും അതാത് അതോറിറ്റികൾ നൽകുന്ന ലൈസൻസ്, കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം തുടങ്ങിയവ വേണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി https://cochinshipyard.in/Careers സന്ദർശിക്കുക.
Cochin Shipyard is hiring for Serang, Engine Driver, and Lasker (Floating Craft) positions on a temporary contract. Apply online by February 13.