റെയിൽ ബസ്സുമായി ദുബായ്

ദുബായിലെ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ചിലവ് കുറഞ്ഞതും അത്യാധുനികവുമായ റെയിൽ ബസ് സംവിധാനമെത്തി. ദുബായിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ആണ് റെയിൽ ബസ് പുറത്തിറക്കിയത്.

റെയിൽവേ ലൈനുകളിലൂടെ യാത്രക്കാരെ കൊണ്ടുപോകാൻ സാധിക്കുന്ന ഭാരം കുറഞ്ഞ റെയിൽ കാറാണ് റെയിൽ ബസ്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകുന്ന ഡ്രൈവറില്ലാ ബസ്സിൽ 40 യാത്രക്കാരെ വഹിക്കാനാകുമെന്ന് ആർടിഎ അധികൃതർ അറിയിച്ചു.  നൂതനവും പരിസ്ഥിതി സൗഹാർദപരവുമായ ഗതാഗത രീതിയായ റെയിൽ ബസ് നിലവിലുള്ള ഗതാഗത സംവിധാനങ്ങൾക്ക് പരിസ്ഥിതി സൗഹാർദപരവും കാര്യക്ഷമവും ചിലവ് കുറഞ്ഞതുമായ ബദൽ ഗതാഗത മാർഗം വാഗ്ദാനം ചെയ്യുന്നു.

കഴിഞ്ഞ വർഷം ജനുവരിയിൽ ദുബായ് ഇന്റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്റ് ഫോറത്തിൽ ആർടിഎ യുഎസ്സിൽ നിന്നുള്ള റെയിൽ ബസ് ഇൻ‌കോർപ്പറേറ്റഡുമായി റെയിൽ ബസ് സംവിധാനം വികസിപ്പിക്കുന്നതിനായി ധാരണാപത്രം ഒപ്പുവച്ചിരുന്നു. സോളാർ പാനലുകൾ ഘടിപ്പിച്ച പാലത്തിലൂടെ സഞ്ചരിക്കുന്ന റെയിൽ ബസ് സംവിധാനം പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ വൈദ്യുതി സോളാർ പാനലുകൾ വഴി തന്നെ ഉൽപാദിപ്പിക്കും. 

Dubai’s RTA has introduced a cost-effective and eco-friendly rail bus system at the World Government Summit, offering a sustainable transport alternative.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version