മൊബൈൽ യുഗത്തിന്റെ അന്ത്യം അടുത്തെന്ന് സക്കർബർഗ്

വർഷങ്ങളായി സ്മാർട്ട് ഫോണുകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ജോലിസംബന്ധമായ ആവശ്യങ്ങൾ മുതൽ കലാരംഗം വരെ നിയന്ത്രിക്കാൻ പര്യാപ്തമാണ് മൊബൈൽ ഫോണുകൾ. എന്നാൽ മൊബൈൽ യുഗത്തിന്റെ അന്ത്യം സമീപഭാവിയിൽത്തന്നെ ഉണ്ടാകും എന്ന് മെറ്റാ പ്ലാറ്റ്ഫോം സ്ഥാപകൻ മാർക്ക് സക്കർബർഗ് അഭിപ്രായപ്പെടുന്നു. അടുത്ത പത്തു വർഷത്തിനുള്ളിൽ സ്മാർട്ട് ഫോണുകൾക്ക് ബദലായി സ്മാർട്ട് ഗ്ലാസ്സുകൾ പ്രചാരം നേടുമെന്നാണ് സക്കർബർഗ് അഭിപ്രായപ്പെടുന്നത്.

ആളുകൾക്ക് സാങ്കേതിക വിനിമയത്തിനുള്ള പ്രധാന മാർഗമായി സ്മാർട്ട് ഗ്ലാസ്സുകൾ മാറും. ഇതോടെ നമ്മൾ സാങ്കേതിക വിദ്യയുമായി സമ്പർക്കം പുലർത്തുന്ന രീതിയിൽ വൻ മാറ്റമുണ്ടാകും എന്ന് സക്കർബർഗ് പറയുന്നു. പോക്കറ്റിൽ നിന്നും പുറത്തെടുക്കാൻ പോലും മിനക്കെടേണ്ടാത്ത ഡിവൈസുകളിലൂടെയുള്ള ഡിജിറ്റൽ കണ്ടന്റുകളുമായി ആശയവിനിമയം നടത്താൻ സ്മാർട്ട് ഗ്ലാസ്സുകളിലൂടെ സാധിക്കും. ആവശ്യമായ കാര്യങ്ങളെല്ലാം അക്ഷരാർത്ഥത്തിൽ കണ്ണു ചിമ്മി തുറക്കുന്നതോടെ മുന്നിൽ തെളിയുന്ന തരത്തിലുള്ള ഡിസൈൻ ആണ് സ്മാർട്ട് ഗ്ലാസ്സുകളുടേതെന്നും സക്കർബർഗ് കൂട്ടിച്ചേർത്തു.



ആഗോള ടെക് ഭീമൻമാരായ മെറ്റാ, ആപ്പിൾ തുടങ്ങിയ കമ്പനികൾ ബില്യൺ കണക്കിന് ഡോളറാണ് എആർ വെയറിബിൾ ഡിവൈസുകൾക്കായി ചിലവഴിക്കുന്നത്. ആപ്പിൾ ഇത്തരത്തിൽ വിഷൻ പ്രോ എന്ന ഡിവൈസുമായി എത്തിയപ്പോൾ മെറ്റാ ശ്രമിക്കുന്നത് സ്മാർട്ട് ഗ്ലാസ്സുകളെ ജനകീയമാക്കാനാണ്. ഫോൺ സ്ക്രീനിൽ നോക്കാതെ സാങ്കേതിക വിവരങ്ങൾ യഥാർത്ഥ ലോകത്തിന്റെ ഭാഗമായി വിളംബരം ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ടെക്സറ്റിങ്, കോളിങ്, വാർത്തകൾ പരിശോധിക്കൽ, മാപ്പ് തുടങ്ങിയവയെല്ലാം സ്മാർട്ട് ഗ്ലാസ്സുകളിലൂടെ ചെയ്യാനാകും. 

Mark Zuckerberg predicts the end of the smartphone era, with smart glasses becoming the future of technology in the next decade.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version