ഫോർബ്‌സ് അണ്ടർ 30 പട്ടികയിൽ അപർണ

2025 ഫോർബ്‌സ് ഇന്ത്യ 30 അണ്ടർ 30 പട്ടികയിൽ ഇടംപിടിച്ച് നടി അപർണ ബാലമുരളി. സാങ്കേതിക വിദ്യ, ധനകാര്യം, കല, കായികം, വിനോദം എന്നിങ്ങനെ മുപ്പത് മേഖലകളിലെ മുപ്പത് വയസ്സിൽ താഴെയുള്ള മികച്ച സംരംഭകരേയും യുവതീ യുവാക്കളേയുമാണ് ഫോർബ്സ് 30 അണ്ടർ 30യിലൂടെ തിരഞ്ഞെടുത്തത്. വിനോദവ്യവസായത്തിന് നൽകിയ സംഭാവനകളാണ് അപർണയെ നേട്ടത്തിലെത്തിച്ചത്.

29 വയസ്സിനുള്ളിൽ ദേശീയ പുരസ്കാര നേട്ടങ്ങൾ അടക്കം സ്വന്തമാക്കിയ താരമാണ് അപർണ. ധനുഷ് നായകനായ തമിഴ് ചിത്രം രായൻ, ആസിഫ് അലിക്കൊപ്പം അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം എന്നീ ചിത്രങ്ങളിലെ പ്രകടനവും മുൻനിർത്തിയാണ് അപർണ ഫോർബ്‌സ് ഇന്ത്യ 30 അണ്ടർ 30 പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ഫോർബ്സ് ഇന്ത്യയുടെ സോഷ്യൽ മീഡിയ ഹാൻഡിൽ വഴിയാണ് പുരസ്കാര വാർത്ത പങ്കിട്ടിരിക്കുന്നത്. അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലൂടെ തെന്നിന്ത്യയിൽ വൻ ജനപ്രീതി നേടിയ താരമായ അപർണ അടുത്തിടെ രാജ്.ബി.ഷെട്ടി നായകനായ രുധിരത്തിലൂടെ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു.  

കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പ് ആയ ഫ്യൂസെലേജ് ഇന്നൊവേഷൻസ് (Fuselage Innovations) സ്ഥാപകൻ ദേവൻ ചന്ദ്രശേഖരൻ ഫോർബ്സ് പട്ടികയിൽ അഗ്രിടെക്ക് വിഭാഗത്തിൽ ജേതാവായിരുന്നു. ഫ്യൂസെലേജ് ഇന്നൊവേഷൻസ് നൂതന സാങ്കേതിക വിദ്യയിലൂടെ കൃഷിയിടങ്ങളുടെ കാര്യക്ഷമത ഉയർത്തുന്നതിൽ വഹിച്ച പങ്കാണ് സ്റ്റാർട്ടപ്പ് സ്ഥാപകനായ ദേവൻ ചന്ദ്രശേഖരനെ അഗ്രിടെക്ക് വിഭാഗത്തിൽ ജേതാവാക്കിയത്. നടൻ രോഹിത് സറഫ്, ഫാഷൻ ഡിസൈനർ നാൻസി ത്യാഗി, കലാകാരനും സംരംഭകനുമായ കരൺ കാഞ്ചൻ, ചെസ്സ് ലോക ചാംപ്യൻ ഡി. ഗുകേഷ് തുടങ്ങിയവരും പട്ടികയിൽ വിവിധ വിഭാഗങ്ങളിലായി ഇടംപിടിച്ചു.

Actress Aparna Balamurali joins the 2025 Forbes India 30 Under 30 list for her outstanding contributions to cinema.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version