യുദ്ധോപകരണങ്ങളും ആയുധങ്ങളും യഥേഷ്ടം വാങ്ങാൻ ഇന്ത്യ-യു.എസ് ധാരണ. റെസിപ്രോക്കൽ ഡിഫൻസ് പ്രൊക്യുയർമെന്റ്  (Reciprocal Defence Procurement-RDP) ധാരണ ഡിഫൻസ് സർവ്വീസുകളും പ്രൊ‍‍ഡക്റ്റുകളും പരസ്പരം വാങ്ങുന്നതിനുള്ള നടപടികൾ ലളിതമാക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വാഷിംഗ്ടൺ ഡി.സിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിരോധ രംഗത്തെ ഇടപാടുകളിൽ തന്ത്രപരമായ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ധാരണയായത്. മിലിറ്ററി ടെക്നോളജി കൈമാറ്റം, യുദ്ധോപകരണങ്ങളുടെ യോജിച്ചുള്ള നിർമ്മാണം തുടങ്ങിയവയിൽ നിർണ്ണായകമായ ചുവടുവയ്പാണിത്.

പ്രതിരോധം ഉൾപ്പെടെയുള്ള മേഖലകളിൽ, ഇന്നവേഷനും സഹകരണവും കൊണ്ടുവരുന്ന കോംപാക്റ്റ് – COMPACT (Catalyzing Opportunities for Military Partnership, Accelerated Commerce & Technology for the 21st Century) പ്രഖ്യാപനം മറ്റൊരു സുപ്രധാന നേട്ടമായി നയതന്ത്ര വിദഗ്ധർ കാണുന്നു. അത്യാധുനിക പുതുതലമുറ ആയുധങ്ങൾ സ്വന്തമാക്കുന്നതിൽ ഇന്ത്യയുടെ മുന്നേറ്റത്തിന് കോംപാക്റ്റ് സഹായകരമാകുമെന്നാണ് വിലയിരുത്തൽ. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, പത്ത് വർഷത്തേക്കുള്ള സമഗ്രമായ പ്രതിരോധ സഹകരണ കരാർ ഈ വർഷം ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കും.

സാങ്കേതികവിദ്യ, വ്യാപാരം, പ്രതിരോധ വ്യവസായ സഹകരണം എന്നിവ മുൻനിർത്തിയുള്ള കരാറായിരിക്കും ഇത്. ഇന്ത്യയുമായുള്ള സൈനികവ്യാപാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി, എഫ് 35 അടക്കമുള്ള വിമാനങ്ങൾ അമേരിക്ക ഇന്ത്യയ്‌ക്കു നൽകും.

നരേന്ദ്ര മോദിയുടെ പേശലിന്റെ മുമ്പിൽ താൻ ഒന്നുമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിലപേശലിന്റെ കാര്യത്തിൽ മോദി, ഇത്തിരി കടുപ്പമാണെന്നും, അദ്ദേഹത്തിന്റെ നെഗോസിഷേയൻ മികച്ചതാണെന്നും ട്രംപ് പറഞ്ഞു. മോദി കടുത്ത വിലപേശലിന്റെ ആളാണ് എന്ന് ട്രംപ് പറഞ്ഞു. വിലപേശലിന്റെ കാര്യത്തിൽ മോദിയുമായി തന്നെ താരതമ്യം ചെയ്യാൻപോലുമാകില്ല എന്നും ട്രംപ് പറഞ്ഞു. “He is a much tougher negotiator than me and he is a much better negotiator than me. There is not even a contest.” ഒരുമണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ഇരുവരും സംയുക്തമായി അന്താരാഷ്ട്ര മാധ്യമപ്രതിനിധികളെ കാണവേയാണ് മോദിയുടെ നെഗോസിയേഷൻ പവറിനെ ട്രംപ് പ്രകീർത്തിച്ചത്. തനിക്ക് മോദി പ്രിയപ്പെട്ട ആളാണെന്നും ട്രംപ് പറഞ്ഞു.

താങ്കളെ ഞാൻ ഒരുപാട് മിസ് ചെയ്തു എന്ന് പറഞ്ഞാണ് മോദിയെ നേരത്തെ ട്രംപ് സ്വീകരിച്ചത്. ഡൊണാൾഡ് ട്രംപ് കഴിഞ്ഞമാസം അധികാരമേറ്റശേഷം ആദ്യമായാണ് നരേന്ദ്രമോദി നടത്തുന്ന ആദ്യ അമേരിക്കൻ സന്ദർശനം എന്ന പ്രത്യേകത ഉണ്ട്.

വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച്ചയിൽ ഇരുരാജ്യങ്ങളുടേയും പുരോഗതിക്ക് വേണ്ടി ഒരുമിച്ച് മുന്നേറുമെന്നും ട്രംപുമായി യോജിച്ചു പ്രവർത്തിച്ച് ഇന്ത്യ-അമേരിക്ക ബന്ധം ശക്തിപ്പെടുത്തുമെന്നും നരേന്ദ്ര മോഡി പറഞ്ഞു. ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴിക്ക് തുടക്കം കുറിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇന്ത്യ-മിഡിൽ ഈസ്റ്റ്-ഈസ്റ്റ് യൂറോപ്പ്യൻ വ്യാപാര ഇടനാഴിയെ പരാമർശിച്ചാണ് ട്രംപിന്റെ പ്രഖ്യാപനം.

ഇന്ത്യയുമായി മികച്ച വ്യാപാര ബന്ധവും കരാറുകളും പ്രതീക്ഷിക്കുന്നു. മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറും. ഇന്ത്യയ്ക്ക് കൂടുതൽ പെട്രോളിയം ഉത്പന്നങ്ങൾ വിൽപന നടത്തും. മോഡിയുടെ പ്രവ‍ർത്തനങ്ങളെ അഭിനന്ദിക്കുന്നു. മോഡി അടുത്ത സുഹൃത്താണ്. കഴിഞ്ഞ നാല് വർഷവും സൗഹൃദം നിലനിർത്തി-ട്രംപ് പറഞ്ഞു.

ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യ–യുഎസ് വ്യാപാരം ഇരട്ടിപ്പിച്ച് 500 ബില്യൺ ഡോളറിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ട്രംപിന്റെ ആദ്യ ഭരണകാലത്തേക്കാൾ വേഗത്തിൽ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകും. യുഎസ്സുമായി ചേർന്ന് ഭീകരവാദത്തെ ചെറുക്കും. ബോസ്റ്റണിൽ ഇന്ത്യ പുതിയ കോൺസുലേറ്റ് ആരംഭിക്കും-മോഡി പറഞ്ഞു. പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും വൈറ്റ് ഹൗസിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു.

Modi-Trump meeting, PM Narendra Modi and US President Donald Trump discussed a defense agreement, military trade, and strategic cooperation, including the RDP agreement and COMPACT initiative.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version