ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ഇതിഹാസ താരങ്ങളിൽ ഒരാളാണ് വീരേന്ദർ സെവാഗ്. ചില വ്യക്തിഗത പ്രശ്നങ്ങൾ കാരണം താരം ഇപ്പോൾ വാർത്തയിൽ നിറഞ്ഞുനിൽക്കുകയാണ്. ഇതോടനുബന്ധിച്ച് താരത്തിന്റെ ആസ്തി സംബന്ധിച്ച വിവരങ്ങളും ചർച്ചയാകുന്നു. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് സെവാഗ്. സെവാഗിന്റെ ഡൽഹിയിലെ ആഡംബര വസതിയുടെ മാത്രം മൂല്യം 130 കോടി രൂപയാണ്. അദ്ദേഹത്തിന്റെ മൊത്തം ആസ്തിയാകട്ടെ 350 കോടി രൂപയോളം വരും.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച സെവാഗ് നിലവിൽ കമന്റേറ്ററായി പ്രവർത്തിച്ചുവരികയാണ്. ക്രിക്കറ്റിൽ സജീവമായിരുന്ന കാലത്ത് ബിസിസിഐ കോൺട്രാക്ടിൽ നിന്നും ഐപിഎൽ മത്സരങ്ങളിൽ നിന്നുമാണ് താരം വൻ തുക സമ്പാദിച്ചത്. നിലവിൽ ഹരിയാനയിലെ സെവാഗ് ഇന്റർനാഷണൽ സ്കൂൾ ഉടമ കൂടിയാണ് അദ്ദേഹം.

പരസ്യ ബ്രാൻഡുകളുടേയും ഇഷ്ട താരമായ സെവാഗിന് ഇപ്പോഴും നിരവധി ബ്രാൻഡുകളുമായി പരസ്യ കരാറുണ്ട്. അഡിഡാസ്, റീബോക്ക്, ബൂസ്റ്റ്, സാംസങ്, ഹീറോ ഹോണ്ട തുടങ്ങിയവയാണ് സെവാഗ് ഐക്കൺ താരമായ പ്രധാന ബ്രാൻഡുകൾ. സമൂഹമാധ്യമങ്ങളിലും ശ്രദ്ധേയ താരമായ അദ്ദേഹത്തിന് ₹24 കോടി വർഷത്തിൽ ഡിജിറ്റൽ രംഗത്തു നിന്ന് കിട്ടുന്നുണ്ട്.
Cricket legend Virender Sehwag’s net worth is estimated at ₹350 crore. From luxury properties to brand endorsements and digital earnings, discover how he built his fortune.