കർണാടകയിൽ വമ്പൻ നിക്ഷേപ വിപുലീകരികരണത്തിന് വോൾവോ ഗ്രൂപ്പ്. ട്രക്കുകൾ, ബസുകൾ, നിർമാണ ഉപകരണങ്ങൾ, സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകൾ എന്നിവയിൽ ആഗോളതലത്തിൽ മുൻപന്തിയിലുള്ള കമ്പനിയാണ് വോൾവോ. ബെംഗളൂരുവിലെ ഹോസ്കോട്ടെയിൽ 1,400 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി പ്രഖ്യാപിച്ചത്. വോൾവോയുടെ നാലാമത്തെ അന്താരാഷ്ട്ര നിർമാണ കേന്ദ്രമാണ് ഹോസ്കോട്ടെയിൽ സ്ഥാപിക്കുക. ഇതുമായി ബന്ധപ്പെട്ട് കർണാടക വ്യവസായ മന്ത്രി എം.ബി. പാട്ടീലിന്റെ സാന്നിധ്യത്തിൽ വോൾവോ സംസ്ഥാന സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു.


 
പുതിയ നിർമാണകേന്ദ്രം 2,000 ത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇതിലൂടെ കയറ്റുമതി ഗണ്യമായി വർധിപ്പിക്കാനും ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്താനം സഹായിക്കും. ഹോസ്കോട്ടെ നിർമാണ കേന്ദ്രത്തിന്റെ ഉൽപാദന ശേഷി പ്രതിവർഷം 3,000 ൽ നിന്ന് 20,000 ട്രക്കുകളും ബസുകളും ആയി വർദ്ധിപ്പിക്കും.

നേരത്തെ വോൾവോയുമായുള്ള സംസ്ഥാനത്തിന്റെ ദീർഘകാല പങ്കാളിത്തത്തെക്കുറിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരാമർശം നടത്തിയിരുന്നു. ഉയർന്ന നിലവാരമുള്ള ആഡംബര ബസ്സുകൾ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിൽ വോൾവോ പ്രധാന പങ്കു വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. 

Volvo Group is investing Rs 1,400 crore in Karnataka to establish a new manufacturing hub in Hosakote, creating 2,000+ jobs and expanding production.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version