വൻ വിപണിസാധ്യതയുള്ള മേഖലയാണ് കുങ്കുമപ്പൂവ് കൃഷിയും വ്യവസായവും. കിലോയ്ക്ക് ലക്ഷങ്ങൾ വില വരുന്നത് കൊണ്ടുതന്നെ ചുവന്ന സ്വർണം എന്നാണ് കുങ്കുമപ്പൂവ് അറിയപ്പെടുന്നത് തന്നെ. തണുപ്പ് കൂടുതലുള്ള കാലാവസ്ഥയിലേ കുങ്കുമപ്പൂവ് കൃഷി സാധ്യമാകുള്ളൂ. എന്നാലിപ്പോൾ കാലാവസ്ഥ പ്രതികൂലമെങ്കിലും വീട്ടിനുള്ളിലും ചുവന്ന സ്വർണം വിളയിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ കർഷകൻ.

മഹാരാഷ്ട്ര സ്വദേശിയായ ഹർഷ് പട്ടേൽ നന്ദുർബാറിലെ ചൂടുള്ള കാലാവസ്ഥയിലും എയ്റോപോണിക്സ് എന്ന കൃഷിരീതി ഉപയോഗിച്ചാണ് കുങ്കുമപ്പൂവ് കൃഷി ചെയ്യുന്നത്. മണ്ണ് ഇല്ലാത്ത കൃഷിരീതിയാണ് എയ്റോപോണിക്സ്. 15×15 ഫൂട്ടുള്ള മുറിയിൽ നിയന്ത്രിത താപനിലയും ഇൻസുലേറ്റഡ് ചുമരുകളും ഒരുക്കിയാണ് ഹർഷിന്റെ കുങ്കുമകൃഷി.
മുറി ഇൻസുലേറ്റ് ചെയ്യാൻ തെർമോക്കോൾ ഉപയോഗിക്കാം. എന്നാൽ കശ്മീരിലേതിനു സമാനമായ അന്തരീക്ഷം മുറിയിൽ ഉണ്ടാക്കണമെങ്കിൽ കൃത്യമായ മെഷിനറികൾ, കോൾഡ് സ്റ്റോറേജ്, ഹുമിഡിഫയർ തുടങ്ങിയവ വേണം. മുളപൊട്ടുന്ന കാലത്ത് 15-20 ഡിഗ്രി സെൽഷ്യസ്, പൂവിടുന്ന കാലത്ത് 5-7 ഡിഗ്രി എന്ന തരത്തിൽ വേണം താപനില ക്രമീകരിക്കാൻ. പൂവുകളിൽ ഒരു ഘട്ടത്തിലും ഫങ്കസുകൾ പോലുള്ളവ വരുന്നില്ല എന്നും ഉറപ്പാക്കാൻ കഴിയണം..

മരുന്ന് നിർമാണം, സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ, ഭക്ഷ്യപദാർത്ഥങ്ങൾ എന്നിങ്ങനെ നിരവധി മേഖലകളിലാണ് കുങ്കുമപ്പൂവ് ഉപയോഗിക്കുന്നത്. ശരിയായ രീതിയിൽ മുന്നോട്ടുപോകുകയാണെങ്കിൽ വർഷത്തിൽ 20 ലക്ഷം രൂപ വരെ ഈ കൃഷിയിലൂടെ ഉണ്ടാക്കാൻ കഴിയുമെന്ന് ഹർഷ് പട്ടേൽ പറയുന്നു.
Learn how to grow saffron indoors with aeroponics and climate control techniques. Discover costs, harvesting tips, and profit potential in this step-by-step guide.