കേരളത്തിലെ സുപ്രധാന നിക്ഷേപ സാധ്യതാ മേഖലകളിലേക്ക് ഇൻവസ്റ്റേഴ്സിനെ ആകർഷിക്കാൻ ദ്വിദിന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി IKGS 2025 ഫെബ്രുവരി 21 ന് കൊച്ചിയില്‍ ആരംഭിക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ വ്യാവസായിക നയത്തിലെ പ്രാധാന്യം ഉള്‍പ്പെടെയുള്ള നിക്ഷേപ സാധ്യതാ മേഖലകളില്‍ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കും.
![](https://channeliam.com/wp-content/uploads/2025/02/P-Rajeeve-1-1024x555.webp)
എയ്റോസ്പേസ് ആന്‍ഡ് ഡിഫന്‍സ്, ലോജിസ്റ്റിക്സ്, മാരിടൈം ആന്‍ഡ് പാക്കേജിംഗ്, ഫാര്‍മ, മെഡിക്കല്‍ ഡിവൈസസ് ആന്‍ഡ് ബയോടെക്, പുനരുപയോഗ ഊര്‍ജ്ജം, ആയുര്‍വേദം, ഫുഡ് ടെക്, ഉയര്‍ന്ന മൂല്യവര്‍ദ്ധിത റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി, എന്നിവയാണ് ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകള്‍. ജര്‍മനി, വിയറ്റ്നാം, നോര്‍വെ, യുഎഇ, ഫ്രാന്‍സ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകർ ഉച്ചകോടിയിൽ എത്തും. ഇതുവഴി വിവിധ മേഖലകളിലെ വിദേശ കമ്പനികളുമായും നിക്ഷേപകരുമായും പങ്കാളിത്തം സ്ഥാപിക്കാനും നിക്ഷേപ അവസരമൊരുക്കാനും കേരളത്തിന് സാധിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി യോജിക്കുന്ന ഹരിത സംരംഭങ്ങള്‍ക്ക് അനുയോജ്യമായ സംസ്ഥാനം എന്ന നിലയിൽ കേരളത്തിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഉച്ചകോടി അവസരമൊരുക്കും.
കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഫെബ്രുവരി 21, 22 ദിവസങ്ങളിൽ നടക്കുന്ന ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. യുഎഇ സാമ്പത്തിക കാര്യ മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മാരി, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രി ജയന്ത് ചൗധരി എന്നിവര്‍ മുഖ്യതിഥികളാകും,
വ്യവസായ വാണിജ്യ വകുപ്പിനു വേണ്ടി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ KSIDC വിവിധ വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
സംസ്ഥാന വ്യവസായ മന്ത്രി പി.രാജീവ് , പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, വ്യവസായ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, സിഐഐ പ്രസിഡന്‍റും ഐടിസി ചെയര്‍മാനും എംഡിയുമായ സഞ്ജീവ് പുരി എന്നിവര്‍ പങ്കെടുക്കും .
ആഗോള വ്യവസായ പ്രമുഖരും നിക്ഷേപകരുമടക്കം 2,500 പ്രതിനിധികള്‍ ഉച്ചകോടിയുടെ ഭാഗമാകും. 24 രാജ്യങ്ങളിലെ അംബാസഡര്‍മാര്‍, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരും ഇന്‍വെസ്റ്റ് കേരളയില്‍ പങ്കെടുക്കും. ഓസ്ട്രേലിയ, ഫ്രാന്‍സ്, ജര്‍മനി, നോര്‍വെ, മലേഷ്യ, ഫിന്‍ലാന്‍ഡ്, സൗദി അറേബ്യ എന്നിവ ഐകെജിഎസ് 2025 ന്‍റെ പങ്കാളിത്ത രാജ്യങ്ങളാണ്.
നോര്‍ക്ക റൂട്സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ ചെയര്‍മാനും എംഡിയുമായ എംഎ യൂസഫലി, അദാനി പോര്‍ട്സിന്‍റെയും SEEZ ലിമിറ്റഡിന്‍റെയും എംഡി കരണ്‍ അദാനി, സോഹോ കോര്‍പ്പറേഷന്‍ സിഇഒ ശ്രീധര്‍ വെമ്പു, സിഐഐ ഡയറക്ടര്‍ ജനറല്‍ ചന്ദ്രജിത് ബാനര്‍ജി, ടിവിഎസ് മോട്ടോര്‍ കമ്പനി എംഡി സുദര്‍ശന്‍ വേണു, സിയുഎംഐ ചെയര്‍മാന്‍ എംഎം മുരുഗപ്പന്‍, ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള, ജി-20 ഷെര്‍പയും നീതി ആയോഗ് മുന്‍ സിഇഒയുമായ അമിതാഭ് കാന്ത് തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നു.
![](https://channeliam.com/wp-content/uploads/2025/02/P-Rajeeve-1024x629.webp)
ഐകെജിഎസ് 2025 ന്‍റെ മുന്നോടിയായി പുതിയ വ്യവസായ നയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയ 22 മുന്‍ഗണനാ മേഖലകള്‍ കേന്ദ്രീകരിച്ച് കോണ്‍ക്ലേവുകള്‍ സംഘടിപ്പിച്ചിരുന്നു. ജെന്‍ എഐ കോണ്‍ക്ലേവ്, കേരള ഓട്ടോമോട്ടീവ് ടെക്നോളജി സമ്മിറ്റ് (കെഎടിഎസ് 2025), ഇന്‍റര്‍നാഷണല്‍ റോബോട്ടിക്സ് റൗണ്ട് ടേബിള്‍, ബയോ കണക്ട് 2.0, സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ്, വിഴിഞ്ഞം കോണ്‍ക്ലേവ്, മലബാര്‍ കോണ്‍ക്ലേവ് തുടങ്ങിയ 40 ലധികം സെക്ടറര്‍ കോണ്‍ക്ലേവുകള്‍ കെഎസ്ഐഡിസി സംഘടിപ്പിച്ചു. രാജ്യത്തിനകത്തും പുറത്തുമായി റോഡ് ഷോകളും നടത്തി.
സംസ്ഥാനത്ത് നിക്ഷേപ സാധ്യതാ മേഖലകളെ വികസിപ്പിക്കാനും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും ഉച്ചകോടി ലക്ഷ്യമിടുന്നുവെന്ന് വ്യവസായ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു.
ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, സുസ്ഥിര നയങ്ങള്‍, മികച്ച യോഗ്യതയുള്ള പ്രൊഫഷണലുകള്‍ എന്നിവ ഉള്‍പ്പെടുന്ന അനുകൂലമായ നിക്ഷേപ ആവാസവ്യവസ്ഥ കേരളം വാഗ്ദാനം ചെയ്യുന്നുവെന്ന് KSIDC എംഡി എസ്. ഹരികിഷോര്‍ പറഞ്ഞു.
The two-day Invest Kerala Global Summit (IKGS) 2025 will commence in Kochi on February 21 to attract investors to key investment potential sectors in Kerala. The summit will focus on investment opportunities, including the significance of the state’s new industrial policy.