രാജ്യാന്തര തലത്തിൽ സംഘടിപ്പിക്കുന്ന കൊച്ചി ഹാക്കത്തോണിന് തുടക്കമായി. നെറ്റ് സ്ട്രാറ്റം (Netstratum) ടെക്നോളജീസിന്റെ നേതൃത്വത്തിലാണ് രണ്ട് ദിവസം നീളുന്ന ഹാക്കത്തോൺ നടത്തുന്നത്. 36 മണിക്കൂർ നീണ്ടു നിൽക്കുന്ന കോഡിങ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് ഒരു ലക്ഷം രൂപ സമ്മാനത്തുകയായി നൽകും.

യുവതലമുറയ്ക്ക് സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ പ്രചോദനം നൽകുകയാണ് കൊച്ചി ഹാക്കത്തോണിലൂടെ ലക്ഷ്യമിടുന്നത്. വിദ്യർത്ഥികൾ, ഉദ്യോഗാർത്ഥികൾ, സാങ്കേതിക മേഖലയിൽ താത്പര്യമുള്ളവർ തുടങ്ങിയവരാണ് ഹാക്കത്തോണിന്റെ ഭാഗമാകുന്നത്.

നെറ്റ് സ്ട്രാറ്റം ടെക്നോളജീസിന്റെ എഐ പ്ലാറ്റ്ഫോമായ ബ്ലൂ മെഷാണ് ഹാക്കത്തോണിന്റെ സ്പോൺസർ. മൂന്ന് ഘട്ടങ്ങളിലായുള്ള മത്സരത്തിൽ ഐഡിയേഷൻ, 36 മണിക്കൂർ നീണ്ടുനിൽക്കുന്ന കോഡിങ്, പ്രസന്റേഷൻ എന്നീ ഘട്ടങ്ങൾക്ക് ശേഷമാണ് വിജയികളെ തിരഞ്ഞെടുക്കുക.
കൂടുതൽ വിവരങ്ങൾക്കായി www.kochihackathon.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Kochi Hackathon 2024 kicks off with top tech minds competing for a ₹1 lakh grand prize. Stay tuned for live updates on AI innovations and breakthroughs.