മൂന്നാമത്തെ വലിയ ഭക്ഷ്യ ആപ്പ് ആയി Magicpin

രാജ്യത്തെ മൂന്നാമത്തെ വലിയ ഭക്ഷ്യ ആപ്പ് ആയി മാറി ഹൈപ്പർലോക്കൽ ഇ-കൊമേഴ്‌സ് സ്റ്റാർട്ടപ്പ് മാജിക്പിൻ (Magicpin). ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് അനുസരിച്ച് 2024 സാമ്പത്തിക വർഷത്തിൽ മാജിക്പിന്നിന്റെ വരുമാനത്തിൽ 3 മടങ്ങ് വർദ്ധനവാണ് ഉണ്ടായത്. ഒഎൻഡിസി ശൃംഖല വഴി പ്രതിദിനം 1.5 ലക്ഷം ഭക്ഷണ, ലോജിസ്റ്റിക്സ് ഓർഡറുകളാണ് മാജിക്പിൻ നിറവേറ്റുന്നത്.

ഐഐഎം അഹമ്മദാബാദിൽ നിന്ന് എംബിഎ പൂർത്തിയാക്കിയ അൻഷു ശർമ്മയാണ് 2015ൽ മാജിക്പിൻ സ്ഥാപിച്ചത്. ബ്രാൻഡുകളുടേയും ബിസിനസുകളുടേയും ദൃശ്യപരതയും ഇടപെടലും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഹൈപ്പർലോക്കൽ സ്റ്റാർട്ടപ്പാണ് മാജിക്പിൻ. പ്രാദേശിക ഉപഭോക്താക്കൾക്ക് ഇടപഴകാൻ കഴിയുന്ന സാർവത്രിക പ്ലാറ്റ്‌ഫോമിലൂടെ അവരുടെ ഡിമാൻഡ് വർദ്ധിപ്പിച്ചുകൊണ്ടാണ് കമ്പനിയുടെ പ്രവർത്തനം. ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിൽ (ONDC) മുൻപന്തിയിലുള്ള ആപ്പ് കൂടിയാണ് ഇന്ന് മാജിക്പിൻ.

ഫാസോസ്, ഓവൻ സ്റ്റോറി, മക്ഡൊണാൾഡ്സ്, ബർഗർ കിംഗ്, പിസ്സ ഹട്ട്, ബാർബിക്യൂ നേഷൻ, ബാരിസ്റ്റ, വൗ! മോമോ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുമായി മാജിക്പിൻ സഹകരിച്ചു പ്രവർത്തിക്കുന്നു. സ്റ്റാർട്ടപ്പിന്റെ 15 മിനിറ്റ് ഭക്ഷണ വിതരണ സേവനത്തിന്റെ പേര് മാജിക്‌നൗ എന്നാണ്. 2024 സാമ്പത്തിക വർഷത്തിൽ മാജിക്പിന്നിന്റെ വരുമാനം 870 കോടി രൂപയാണ്.

Magicpin reports 3x revenue growth in FY24, reaching ₹870 crore. With reduced cash burn and ONDC leadership, the startup strengthens its foothold in India’s digital commerce.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version