മെറ്റാ മേധാവി സക്കർബർഗിനു പിന്നാലെ സ്മാർട്ട് ഫോണുകൾക്ക് ബദൽ സംവിധാനം പ്രഖ്യാപിച്ച് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ. കീബോർഡുകൾ, ടച്ച്സ്ക്രീനുകൾ തുടങ്ങിയ പരമ്പരാഗത ഇന്റർഫേസുകളെ മറികടക്കുന്ന കൃത്രിമബുദ്ധിയുമായി കൂടുതൽ സ്വാഭാവിക രീതിയിൽ സംവദിക്കാൻ അനുവദിക്കുന്ന എഐ പവർ ഉപകരണമാണ് മൊബൈൽ ഫോണുകൾക്കും സ്മാർട്ട് ഫോണുകൾക്കും പകരമായി വരിക എന്ന് സാം ആൾട്ട്മാൻ പറയുന്നു.

ഓപ്പൺ എഐ ഇത്തരത്തിലുള്ള ഒരു ഡിവൈസിന്റെ നിർമാണപ്രവർത്തനങ്ങളിലേക്ക് കടക്കുകയാണ്. AI ഇടപെടലുകൾക്കായി പ്രത്യേകം നിർമിച്ച ഹാർഡ്വെയർ ആകും പുതിയ ഉപകരണത്തിന്റെ സവിശേഷത. ഈ ഡിവൈസിനായി ആപ്പിളിലെ പ്രശസ്തനായ മുൻ ചീഫ് ഡിസൈൻ ഓഫീസർ ജോണി ഐവുമായി സഹകരിക്കാനും സാം ആൾട്ട്മാന് പദ്ധതിയുണ്ട്. ഐഫോണിന് ശേഷമുള്ള സാങ്കേതിക ഉപകരണങ്ങളിലെ ഏറ്റവും വലിയ പരിണാമം എന്നാണ് സാം ആൾട്ട്മാൻ പദ്ധതിയെ വിശേഷിപ്പിച്ചത്.

പ്രൊജക്റ്റ് യാഥാർത്ഥ്യമായാൽ നിലവിലുള്ള സ്മാർട്ട്ഫോണുകളിൽ നിന്നും കമ്പ്യൂട്ടറുകളിൽ നിന്നും മാറ്റം ഉണ്ടാകുമെന്നും AI മുമ്പത്തേക്കാൾ കൂടുതൽ ആക്സസ് ചെയ്യാവുന്നതാകുമെന്നും ആൾട്ട്മാൻ പറഞ്ഞു. ഇത് വെയറബിൾ ഡിവൈസ് ആയിരിക്കുമോ എന്നു തുടങ്ങി ഡിവൈസിന്റെ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തു വിട്ടിട്ടില്ല.
OpenAI CEO Sam Altman is working on an AI-powered device to replace smartphones, potentially partnering with Jony Ive. OpenAI is also investing $500B in AI infrastructure.