സസ്യാഹാരം മാത്രം വിളമ്പുന്ന രാജ്യത്തെ ആദ്യ ട്രെയിൻ എന്ന സവിശേഷത ന്യൂഡൽഹി-കത്ര റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ്സിന് സ്വന്തമാണ്. കശ്മീരിലെ കത്രയിലുള്ള ശ്രീ മാതാ വൈഷ്‌ണോ ദേവീ ക്ഷേത്രത്തിലേക്ക് യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് ഡൽഹി-കത്ര വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തുന്നത്. ഈ ട്രെയിനിൽ ഭക്ഷണമായോ ചെറുകടികളായോ നോൺ വെജിറ്റേറിയൻ ഭക്ഷണം അനുവദനീയമല്ല. യാത്രക്കാർക്ക് സസ്യാഹാരംമാത്രം നൽകുന്ന രാജ്യത്തെ ആദ്യത്തെ ട്രെയിനാണിത്.

ട്രെയിനിന്റെ മെനുവിൽ മാത്രമല്ല, യാത്രക്കാർ നോൺ വെജ് ഭക്ഷണം ഈ ട്രെയിനിൽ കൊണ്ടുവരുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ഇറച്ചിയും മീനും മാത്രമല്ല മുട്ടയും ട്രെയിനിൽ അനുവദനീയമല്ല. യാത്രക്കാർക്കൊപ്പം ട്രെയിൻ ജീവനക്കാർക്കും ഈ നിബന്ധന ബാധകമാണ്. വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഡൽഹി-കത്ര വന്ദേഭാരത് എക്സ്പ്രസ് രാജ്യത്ത് സാത്വിക് അംഗീകാരം ലഭിക്കുന്ന ആദ്യ ട്രെയിൻ കൂടിയാണ്. ഇന്ത്യൻ റെയിൽവേയുടെ ഐആർസിടിയും എൻജിഒ ആയ സാത്വിക് കൗൺസിൽ ഓഫ് ഇന്ത്യയും തമ്മിലുള്ള ധാരണ പ്രകാരമാണ് ഡൽഹി-കത്ര വന്ദേഭാരതിന് ഈ അംഗീകാരം ലഭിച്ചത്. സാത്വിക് കൗൺസിലിന്റെ നിർദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ച് പാകം ചെയ്യുന്ന ഭക്ഷണം വിതരണം ചെയ്യുന്നതാണ് ഈ അംഗീകാരത്തിന് ട്രെയിനിനെ അർഹമാക്കിയത്.

2021ലാണ് സാത്വിക് കൗൺസിൽ ഓഫ് ഇന്ത്യ സാത്വിക് അംഗീകാരം എന്ന സർട്ടിഫിക്കേഷൻ ആദ്യമായി കൊണ്ടുവന്നത്. ഐആർടിസിയുമായി ചേർന്നാണ് പദ്ധതി. ഈ ധാരണ പ്രകാരം പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള മറ്റ് ചില ട്രെയിനുകളും സസ്യാഹാര സൗഹൃദപരമാക്കി സാത്വിക് അംഗീകാരം കൊണ്ടുവരാൻ ശ്രമമുണ്ട്.

Passengers on Vande Bharat trains can now buy food during their journey, even if they didn’t pre-book. Learn about meal options, service timings, and IRCTC’s quality commitment.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version