രാഷ്ട്രപതി ഭവനിൽ വെച്ച് ‘ആദ്യമായി’ ഒരു വിവാഹച്ചടങ്ങ് നടക്കുന്നുവെന്ന് അടുത്തിടെ വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ വാർത്തകളിൽ വസ്തുതാപരമായ പിശകുണ്ട് എന്ന് ചൂണ്ടിക്കാണിക്കുകയാണ് സർക്കാരിന്റെ നോഡൽ ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട് ചെക്കിലൂടെ. പിഐബി റിപ്പോർട്ട് അനുസരിച്ച് പ്രസിഡന്റ്സ് എസ്റ്റേറ്റ് അതിന്റെ തുടക്കകാലം മുതൽക്കു തന്നെ നിരവധി വിവാഹങ്ങൾക്ക് വേദിയായിട്ടുണ്ട്.

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ ആയ പൂനം ഗുപ്തയുടെ വിവാഹ വാർത്തയുമായി ബന്ധപ്പെട്ടാണ് വസ്തുതാപരമായ പിശക് സംഭവിച്ചത്. പൂനം ഗുപ്തയുടെ വിവാഹം രാഷ്ട്രപതി ഭവനിലെ മദർ തെരേസ ക്രൗൺ കോംപ്ലക്സിൽ വെച്ച് നടന്നു എന്നത് സത്യമാണ്.

എന്നാൽ വാർത്തകളിൽ അവകാശപ്പെടുന്നത് പോലെ ചരിത്രത്തിൽ ആദ്യമായല്ല ഇത്തരത്തിൽ ഒരു വിവാഹം എന്നാണ് പിഐബി വിശദീകരിച്ചിരിക്കുന്നത്.
The Press Information Bureau clarifies that the recent wedding at Rashtrapati Bhavan was not the first in history, addressing a factual error in news reports about Poonam Gupta’s wedding.