റോബോട്ടിക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉൾപ്പെടെ ഇനി ജീവിക്കാൻ അനിവാര്യമായ പുതിയ ടെക്നോളജികൾ എട്ടുവയസ്സുമതൽ എൺപത് വയസ്സുവരെ ആർക്കും ഒരു തീംപാർക്കിലെന്നപോലെ കണ്ട് ആസ്വദിച്ച് പഠിക്കാൻ റോബോപാർക്ക് ഒരുങ്ങുകയാണ്. തൃശൂർ രാമവർമപുരത്ത് ജില്ലാപഞ്ചായത്തിന്റെ സഹകണത്തോടെ ലോകോത്തര സൗകര്യങ്ങളുമായി ഇന്ത്യയിലെ ആദ്യ റോബോപാർക്ക് യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു. സ്ക്കൂൾ കുട്ടികൾക്ക് ന്യൂടെക്നോളജി എക്സ്പീരിയൻസ് ചെയ്യാനാകും വിധത്തിൽ ഇമേഴ്സീവ് ലേണിംഗ് മെത്തേഡ് അവതരിപ്പിച്ചുകൊണ്ടാണ് രാഹുൽ ബാലചന്ദ്രനും സഹസ്ഥാപകൻ അമിത് രാമനും റോബോപാർക്ക് എന്ന ആശയത്തിലേക്ക് വരുന്നത്. ആർക്കും മനസ്സിലാകാവുന്ന തരത്തിൽ ഒരു കഥ പറയുന്ന പോലെ അതിന്റെ കണ്ടെന്റ് ഡെവലപ് ചെയ്തു. അവിടെ നിന്നാണ് ടെക്നോളജി ടൂറിസം എന്ന ആശയം വളരുന്നത്.

ഡ്രോൺ പറത്താനും, ഓട്ടോണമസ് കാറിൽ കയറി യാത്ര ചെയ്യാനും കഴിയുംവിധം ഫാമിലിക്ക് 4 ണിക്കൂറോളം ടെക്നോളജി ആസ്വാദ്യകരമാക്കാനാകുന്ന ഒരു സ്പേസ്, അതാണ് റോബോപാർക്ക്. ഗെയിംസും, ടെക്നോളജി എക്സ്പീരിയൻസ് സെന്ററും ഉള്‌പ്പെടെ 360 ഡിഗ്രി ടെക്നോളജി ഏരിയ. അതും സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തിൽ.

തൃശൂർ ജില്ലാ പഞ്ചായത്തിന്റെ 10 ഏക്കർ ഭൂമീയിലാണ് റോബോപാർക്ക് വരുന്നത്. കേരളസ്റ്റാർട്ടപ് മിഷന്റെ പിന്തുണയോടെയാണ് റോബോപാർക്കിന്റെ ചർച്ചകൾ മുന്നോട്ട് പോയത്. സംസ്ഥാന സർക്കാരും പാർക്ക് യാഥാർത്ഥ്യമാകാൻ മികച്ച പിന്തുണ ഒരുക്കുന്നവെന്ന് രാഹുൽ പറയുന്നു. ബിടെക് വിദ്യാർത്ഥികൾ, കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഉൾപ്പെടെയുള്ള പ്രൊഫഷണലുകൾ എന്നിവർക്ക് എഐ, റോബോട്ടിക്സ് മെഷീൻ ലേണിംഗ് എന്നിവ ഉൾപ്പെടെയുള്ള ഫ്യൂച്ചർ ടെക്നോളജിയിൽ ലോകോത്തര പരിശീലനവും പിന്തുണയും റോബോപാർക്ക് നൽകും. ന്യൂ ടെക്നോളജിയിൽ സെന്റർ ഓഫ് എക്സലെൻസ് ആയി മാറുക എന്ന ലക്ഷ്യവും റോബോപാർക്കിനുണ്ട്.

ന്യൂ ടെക്നോളജി അധിഷ്ഠിതമായ ഏത് സംരംഭത്തിനും കേരളം പാകപ്പെട്ടിരിക്കുന്നു എന്നാണ് രാഹുലിന്റെ അനുഭം. ടെക്നോളജി രംഗത്ത് മുൻമാതൃകകളില്ലാത്ത പുതിയ ഒരു സംരംഭം ആരംഭിക്കുമ്പോൾ, സംരംഭകനെന്ന നിലയിൽ രാഹുലിന് കേരളമല്ലാതെ മറ്റൊരു സംസ്ഥാനം ആലോചിക്കാനേ കഴിയില്ല. കാരണം ഫ്യൂച്ചർ ടെക്നോളജിയിൽ അത്രമാത്രം സാധ്യതയാണ് കേരളത്തിനുള്ളതെന്ന് ഈ സംരംഭകൻ പറയുന്നു.

ഏത് സെക്ടറും ടെക്നോളജി അപ്ഡേഷന് വിധേയമാകുമെന്നത് യാഥാർത്ഥ്യമാണ്. പുതിയ ടെക്നോളജി ട്രെൻഡുകൾ മനസ്സിലാക്കാനും അതുവഴി വളരാനുമുള്ള അവസരങ്ങൾ കണ്ടെത്തുക എന്ന ഓപ്ഷൻ മാത്രമാണ് ഇനി മുന്നിലുള്ളതെന്ന് രാഹുൽ വ്യക്തമാക്കുന്നു. അതിനുള്ള ചുവടുവയ്പായാണ് റോബോപാർക്കിനെ ഇവർ അവതരിപ്പിക്കുന്നത്.
Robopark in Thrissur is India’s first theme park focused on robotics and AI. Founded by Rahul and Amith Raman of Inker Robotics, it offers fun, hands-on learning experiences like flying drones and riding autonomous cars. The park, supported by the local government, aims to teach AI and robotics to students and professionals.