വെർടിക്കൽ ടേക്ക്-ഓഫ്, ലാൻഡിംഗ് എയർ ആംബുലൻസ് സേവനം ആരംഭിക്കുന്ന രാജ്യമാകാൻ ഇന്ത്യയും. എയർ ആംബുലൻസ് സേവനങ്ങളുമായി ബന്ധപ്പെട്ട് ഐഐടി-മദ്രാസ് ആസ്ഥാനമായുള്ള ഇലക്ട്രിക് എയർക്രാഫ്റ്റ് സ്റ്റാർട്ടപ്പായ ഇ-പ്ലെയിൻ 1 ബില്യൺ ഡോളറിന്റെ കരാർ ഒപ്പുവച്ചു. eVTOL അഥവാ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന 788 എയർ ആംബുലൻസുകളാണ് ഇ-പ്ലെയിൻ വിതരണം ചെയ്യുക.

ഇന്ത്യയിലെ പ്രമുഖ എയർ ആംബുലൻസ് കമ്പനിയായ ഐസിഎഎടിക്കാണ് ഇ-പ്ലെയിൻ 788 eVTOLകൾ കൈമാറുക. തുടർന്ന് ഐസിഎഎടി വഴി രാജ്യത്തെ എല്ലാ ജില്ലകളിലും എയർ ആംബുലൻസുകൾ വിന്യസിക്കും. ഇന്ത്യൻ നഗരങ്ങങ്ങളിൽ നിരന്തരം വർദ്ധിച്ചുവരുന്ന വാഹന ഗതാഗതം കണക്കിലെടുക്കുമ്പോൾ ആ കരാറിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഇലക്ട്രിക് വാഹനങ്ങൾ ആയതിനാൽ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നില്ല എന്ന് ഉറപ്പാക്കാനുമാകും.

വ്യത്യസ്ത ഭൂപ്രകൃതിക്ക് അനുസരിച്ചുള്ള എയർ ആംബുലൻസുകളാണ് ഇ-പ്ലെയിൻ നിർമിക്കുന്നത്. പൈലറ്റിന് പുറമേ രണ്ടു പേർക്കു സഞ്ചരിക്കാനും സ്ട്രക്ചർ, ജീവൻ രക്ഷാ ഉപകരണങ്ങൾ, മെഡിക്കൽ കിറ്റുകൾ എന്നിവ സജ്ജീകരിക്കാനും എയർ ആംബുലൻസിൽ സംവിധാനമുണ്ടാകും. മണിക്കൂറിൽ 200 കിലോമീറ്റർ ആണ് എയർ ആംബുലൻസിന്റെ പരമാവധി വേഗം. ഒറ്റ ചാർജിൽ 110 മുതൽ 200 കിലോമീറ്റർ വരെ പറക്കാം.

India’s eVTOL Air Ambulances, Electric Vertical Take-Off and Landing, Healthcare, Airspace, Environmental Sustainability, IIT-Madras, ePlane Company, Air Taxi Services, Medical Emergencies, Innovation, Transportation

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version