ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി (IHCL) കോഴിക്കോട് പുതിയ ജിഞ്ചർ ഹോട്ടൽ ആരംഭിക്കുന്നു. കോഴിക്കോട്ടെ ഐഎച്ച്സിഎല്ലിന്റെ രണ്ടാമത്തെ പദ്ധതിയും കേരളത്തിലെ 20ാമത്തെ സംരംഭവുമാണ് ഇത്.

ഹോട്ടൽ പേൾ ഡ്യൂൺസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് ഈ ഗ്രീൻഫീൽഡ് പ്രോജക്റ്റ് നിർമിക്കുക.

ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം കൊണ്ട് സമ്പന്നമായ കോഴിക്കോട് തങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഐഎച്ച്സിഎൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് സുമ വെങ്കിടേഷ് പറഞ്ഞു.

നഗരഹൃദയത്തിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ഹോട്ടൽ ബ്രാൻഡിന്റെ തനത് ആഢംബര ഡിസൈൻ ഉൾക്കൊള്ളുന്ന രീതിയിലാകും. ഓൾ ഡേ ഡൈനർ, Qmin, ബാങ്ക്വറ്റ് സ്പെയിസ്, മീറ്റിങ് റൂമുകൾ, ഫിറ്റ്നെസ് സെന്റർ, സ്വിമ്മിങ് പൂൾ തുടങ്ങിയ നിരവധി സവിശേഷതകളും ഹോട്ടലിൽ ഉണ്ടാകും.
ലോകോത്തര ആതിഥ്യം നൽകുകയെന്ന ഐഎച്ച്സിഎല്ലിന്റെ കാഴ്ചപ്പാടുമായി സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഹോട്ടൽ പേൾ ഡ്യൂൺസ് മാനേജിംഗ് ഡയറക്ടർ കെ.എം. അബ്ദുൾ ലത്തീഫ് പറഞ്ഞു.
IHCL is launching a new Ginger Hotel in Kozhikode with Pearl Dunes Private Limited. This is IHCL’s second hotel in the city and 20th in Kerala. The Greenfield project will have modern design, an all-day diner, Qmin, banquet spaces, meeting rooms, a fitness center, and a swimming pool. IHCL’s Suma Venkatesh is proud to expand in Kozhikode, while Pearl Dunes’ K.M. Abdul Latheef is happy to support world-class hospitality.