നുസൈർ യാസിൻ എന്ന പേര് ചിലപ്പോൾ അധികമാർക്കും പരിചിതമായിരിക്കില്ല. എന്നാൽ നാസ് ഡെയ്ലി (Nas Daily) എന്ന പേര് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന ചിലർക്കെങ്കിലും പരിചിതമായിരിക്കും. യൂട്യൂബ്, ഫേസ്ബുക്ക്, ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം പേജുകളിൽ ആയിരക്കണക്കിന് വിഡിയോകൾ പോസ്റ്റ് ചെയ്താണ് നാസ് ഡെയ്ലി പ്രശസ്തമായത്. ഇപ്പോൾ 1000 മീഡിയ (1000 Media) എന്ന തങ്ങളുടെ ആദ്യ മാർക്കറ്റിങ് ഏജൻസി ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ് നാസ് ഡെയ്ലി.

ആധികാരികവും ഫലപ്രദവുമായ സ്റ്റോറിടെല്ലിങ് രീതിയാണ് നാസ് ഡെയ്ലിയുടെ സവിശേഷത. ഇതേ അടിത്തറയിൽ തന്നെയാണ് 1000 മീഡിയയും സ്ഥാപിതമായിരിക്കുന്നത്. ഇന്ത്യൻ ബ്രാൻഡുകളേയും സ്രഷ്ടാക്കളേയും അവരുടെ ഉപഭോക്താക്കളിലേക്കും പ്രേക്ഷകരിലേക്കും എത്തിക്കാൻ സഹായിക്കുന്ന ഉള്ളടക്ക സൃഷ്ടികളാണ് 1000 മീഡിയ വാഗ്ദാനം ചെയ്യുന്നത്. ഇതിലൂടെ രാജ്യത്തെ ബ്രാൻഡ് ആശയവിനിമയത്തിൽ വിപ്ലവം സൃഷ്ടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

അടുപ്പിച്ച് ആയിരം ദിവസങ്ങൾ ആയിരം വീഡിയോകൾ സൃഷ്ടിച്ച് നാസ് ഡെയ്ലി ചരിത്രം സൃഷ്ടിച്ചിരുന്നു. ഇതിന്റെ ഓർമയ്ക്കാണ് 1000 മീഡിയ എന്ന് മാർക്കറ്റിങ് ഏജൻസിക്ക് പേര് നൽകിയിരിക്കുന്നത്. ഇന്ത്യയ്ക്കു ശേഷം ഇസ്രായേൽ, യുഎസ് എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രധാന ആഗോള വിപണികളിലേക്ക് വ്യാപിക്കുകയാണ് 1000 മീഡിയയുടെ ലക്ഷ്യം.
Nas Daily launches 1000 Media in India to transform brand storytelling with AI-driven content, emotional engagement, and digital innovation, helping startups, brands, and entrepreneurs create impactful narratives