സൗദി അറേബ്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പ്‌ ആയ അറേബ്യൻ നെക്സസുമായി (ArabianNexus) സുപ്രധാന പങ്കാളിത്തത്തിന് കേരളത്തിൽ നിന്നുള്ള എഐ സ്റ്റാർട്ടപ്പ് സൂപ്പർ എഐ (ZuperAI). സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങളുമായി സഹകരിച്ച് സർക്കാർ, കോർപ്പറേറ്റ് മേഖലകളിൽ ഡിജിറ്റൽ മാറ്റം വേഗത്തിലാക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കുകയാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. ആഗോള നിക്ഷേപ ആകർഷണ സാധ്യതകളും സൂപ്പർഎഐയ്ക്ക്‌ ഈ പങ്കാളിത്തോടെ സാധ്യമാവും.

 അറേബ്യൻ നെക്സസിന്റെ വിപുലമായ വിപണി സാധ്യത ഉപയോഗിച്ച് സൂപ്പർ എഐ മിഡിൽ ഈസ്റ്റിൽ എഐ നിർമിത നവീകരണങ്ങൾ വ്യാപിപ്പിക്കും. സംരംഭങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും കാര്യക്ഷമത, ഡാറ്റാ ഓട്ടോമേഷൻ, ഓഗ്മെന്റഡ് ഇൻറലിജൻസ് എന്നിവ പ്രയോജനപ്പെടുത്തുന്നതിന് കൂട്ടുകെട്ട് സഹായകരമാകും. അറേബ്യൻ നെക്സസുമായി ചേർന്ന് മിഡിൽ ഈസ്റ്റിൽ തങ്ങളുടെ എഐ സംവിധാനം വിപുലീകരിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് സൂപ്പർ എഐ സ്ഥാപകനും സിഇഒയുമായ അരുൺ പെരൂളി പറഞ്ഞു. ആഗോള തലത്തിൽ വിവിധ അംഗീകാരങ്ങൾ നേടിയിട്ടുള്ള സൂപ്പർ എഐ ഈ കൂട്ടുകെട്ടിലൂടെ സൗദിയിലേയും മറ്റ് ഗൾഫ് രാജ്യങ്ങളിലേയും എഐ മേഖലയിൽ ശക്തമായ സാന്നിധ്യം ഉറപ്പുവരുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവൺമെന്റ്, കോർപ്പറേറ്റുകൾ എന്നിവയ്ക്കായി ഓട്ടോമേട്ടഡ് കമ്യൂണിക്കേഷൻ, പ്രെഡിക്ഷൻ, ഡാറ്റാ അനലിറ്റിക്സ്, കാലാവസ്ഥ പ്രവചനം തുടങ്ങിയ മേഖലകളിൽ സേവനങ്ങൾ നൽകുന്ന ആഗോള എഐ സ്റ്റാർട്ടപ്പാണ് സൂപ്പർ എഐ. വിദേശ നിക്ഷേപം, വിപണി പ്രവേശനം, ബിസിനസ് വിപുലീകരണം തുടങ്ങിയ മേഖലകളിൽ വിദഗ്ധ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഗ്രൂപ്പാണ് അറേബ്യൻ നെക്സസ്.

Kerala-based AI startup ZuperAI partners with Saudi’s Arabian Nexus to expand AI solutions in the Middle East, aligning with Saudi Vision 2030’s digital transformation goals.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version