അവാർഡുകൾക്ക് വേണ്ടി എത്ര പണം മുടക്കാനും തയ്യാറായിട്ടുള്ളവർ നമുക്ക് ചുറ്റിലുമുണ്ട്. കിട്ടുന്ന ‘അവാർഡ്’ ഭാരത രത്ന, പത്മ ഭൂഷൺ, പത്മ വിഭൂഷൺ എന്നിവയാണെങ്കിലോ. ഒന്നും നോക്കാതെ കാശ് വീശി എറിയേണ്ട. സംഗതി വ്യാജമാണ്. അടുത്ത കാലത്തായി സർക്കാർ സ്ഥാപനങ്ങളുടെ പേരിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുകയാണ്.

ഇത്തരത്തിൽ ഗവൺമെന്റിൻ്റേത് എന്ന പേരിൽ തെറ്റായി അവകാശപ്പെടുന്ന വെബ്സൈറ്റിനെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് പിഐബി ഫാക്റ്റ് ചെക്കിലൂടെ. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പിഐബി ദേശീയ പുരസ്കാരങ്ങൾ നൽകുന്നു എന്ന് അവകാശപ്പെടുന്ന വ്യാജ വെബ്സൈറ്റിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.

ബിആർഎസ്.ഐഎൻസി എന്ന വെബ്സൈറ്റ് ആണ് വില്ലൻ. ഭാരത് രത്ന മുതൽ പത്മഭൂഷൺ വരെയുള്ള അവാർഡുകൾ നൽകും എന്നാണ് വെബ്സൈറ്റ് അവകാശപ്പെടുന്നത്. ഔദ്യോഗിക സ്ഥാപനമായി തെറ്റായി ചിത്രീകരിക്കുന്നതിനൊപ്പം നോമിനികളിൽ നിന്ന് ഫീസ് ഇനത്തിൽ ഒരു സംഖ്യയും ഈ വ്യാജൻമാർ ഈടാക്കുന്നുണ്ട്. ഗവൺമെന്റിന് ഈ വെബ്സൈറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പൗരൻമാരെ ചൂഷണം ചെയ്യുന്നതിന് സർക്കാർ ബ്രാൻഡിങ് ദുരുപയോഗം ചെയ്യുന്ന ഓൺലൈൻ തട്ടിപ്പിനെതിരെ ദേശീയ സൈബർ കുറ്റകൃത്യ റിപ്പോർട്ടിങ് പോർട്ടലും രംഗത്തെത്തിയിട്ടുണ്ട്.
A fraudulent website falsely claims to be a government-approved platform for Bharat Ratna and Padma Awards nominations, misleading the public by charging nomination fees despite having no official recognition from the Government of India.