ഇന്ത്യയിൽ വമ്പൻ വിപുലീകരണ പ്രവർത്തനങ്ങൾക്ക് ഒരുങ്ങി ലുലു ഗ്രൂപ്പ്. നാഗ്പൂരിലെ ലുലു ഗ്രൂപ്പിന്റെ പദ്ധതി പ്രാരംഭ ഘട്ടത്തിലാണെന്നും അതോടൊപ്പം അഹമ്മദാബാദ്, വിശാഖപട്ടണം എന്നീ നഗരങ്ങളിലും വിപുലീകരണ പ്രവർത്തനങ്ങൾ സജീവമാണെന്നും കമ്പനി ചെയർമാനും എംഡിയുമായ എം.എ. യൂസഫ് അലി പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ 5 ട്രില്യൺ സമ്പദ് വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ പങ്കാളികളാവാൻ ലുലു ഗ്രൂപ്പ്  ആഗ്രഹിക്കുന്നതായി യൂസഫ് അലി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് ലുലുവിന്റെ നിർദിഷ്ട അഹമ്മദാബാദ് പദ്ധതി. നാഗ്പൂരിൽ പുതിയ പ്രൊജക്റ്റിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. വിശാഖപട്ടണത്ത് ലുലു ചർച്ചകൾ അവസാന ഘട്ടത്തിലാണ്-യൂസഫ് അലി പറഞ്ഞു. 

Lulu Group is expanding its presence in India with new projects in Nagpur, Ahmedabad, and Visakhapatnam. Chairman M.A. Yusuf Ali highlights the company’s vision to contribute to India’s $5 trillion economy.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version