അബുദാബി ബിഗ് ടിക്കറ്റിൽ മലയാളികൾക്ക് ഇരട്ട ഭാഗ്യം. ബിഗ് ടിക്കറ്റ് പ്രതിവാര ഇ-ഡ്രോയിലാണ് രണ്ടു മലയാളികൾക്ക് 59 ലക്ഷം രൂപ വീതം (രണ്ടര ലക്ഷം ദിർഹം) സമ്മാനമായി ലഭിച്ചത്. രമേശ് ധനപാലൻ, റാഷിദ് പുഴക്കര എന്നിവരെയാണ് കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിൽ ഭാഗ്യം തേടിയെത്തിയത്.

49കാരനായ രമേശ് ഒമാനിൽ ഫോർക്ക് ലിഫ്റ്റ് ഓപറേറ്ററായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ ആറു വർഷമായി ഓൺലൈൻ വഴി അദ്ദേഹം അബുദാബി ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. 27 സുഹൃത്തുക്കൾ അടങ്ങുന്ന രണ്ടു ഗ്രൂപ്പുകളായാണ് രമേശ് എല്ലാ മാസവും ടിക്കറ്റ് എടുക്കാറുള്ളത്. സമ്മാനവാർത്ത അറിയിച്ചുള്ള ബിഗ് ടിക്കറ്റിന്റെ കോൾ വന്നപ്പോൾ സന്തോഷം അടക്കാനായില്ലെന്ന് രമേശ് പറഞ്ഞു. വിജയം തന്റേത് മാത്രമല്ല എന്നും തനിക്കൊപ്പമുള്ള എല്ലാ സുഹൃത്തുക്കളുടേയും കൂടി നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദി അറേബ്യയിൽ സെയിൽസ് മാനായി ജോലി ചെയ്യുന്ന വ്യക്തിയാണ് 36കാരനായ റാഷിദ് പുഴക്കര. കഴിഞ്ഞ ആറു മാസത്തോളമായി ബിഗ് ടിക്കറ്റിൽ ഭാഗ്യ പരീക്ഷണം നടത്തുന്ന റാഷിദ് 20 പേരടങ്ങുന്ന ഗ്രൂപ്പുമായി ചേർന്നാണ് ടിക്കറ്റ് എടുക്കാറുള്ളത്. സമ്മാനവാർത്ത ആദ്യം വിശ്വസിക്കാനായില്ല എന്നും സമ്മാനം സുഹൃത്തുക്കളുമായി പങ്കിടുമെന്നും റാഷിദ് പറഞ്ഞു. സമ്മേനം നേടിയത് കൂടുതൽ ടിക്കറ്റ് എടുക്കാൻ പ്രചോദനമാകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Two Malayalis, Ramesh Dhanapalan and Rashid Puzhakkara, won Rs 59 lakh each in the Abu Dhabi Big Ticket e-draw, bringing double luck for the Malayali community.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version