ഇന്ത്യയിൽ ഡെലിവെറി സേവനങ്ങൾക്കായി ഇലക്ട്രിക് സ്കൂട്ടറുകൾ സജ്ജമാക്കുന്ന കമ്പനിയാണ് സിപ്പ് ഇലക്ട്രിക് (Zypp Electric). അടുത്ത 12-18 മാസത്തിനുള്ളിൽ ഒരു ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വിന്യസിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സിപ്പ് ഇലക്ട്രിക്. ഇൻഡോഫാസ്റ്റ് എനർജിയുമായി (Indofast Energy) സഹകരിച്ചാണ് സിപ്പ് ഇലക്ട്രിക് വൻ വിപുലീകരണ പദ്ധതികളിലേക്ക് കടക്കുന്നത്. നിലവിൽ ഇരു കമ്പനികളും ചേർന്ന് ഇന്ത്യയിലെങ്ങും 10000 ഇലക്ട്രിക് വാഹനങ്ങൾ എത്തിച്ചിട്ടുണ്ട്.

ഡൽഹി എൻസിആർ, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, ലഖ്‌നൗ, ജയ്പൂർ എന്നിവയുൾപ്പെടെ എട്ട് പ്രധാന ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യം വെച്ചാണ് സിപ്പ് ഇലക്ട്രിക്കിന്റെ വിപുലീകരണം. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, ഗൾഫ് മേഖല, ആഫ്രിക്കൻ രാജ്യങ്ങൾ എന്നീ വിപണികളിലേക്കുള്ള പ്രവേശനത്തിന് സജ്ജരാകുന്നതിനൊപ്പം ഇന്ത്യയിലെ തങ്ങളുടെ വിപണി സ്ഥാനം ശക്തിപ്പെടുത്താനും ഈ വിപുലീകരണം സഹായിക്കുമെന്ന് സിപ്പ് ഇലക്ട്രിക് സഹസ്ഥാപകനും സിഒഒയുമായ തുഷാർ മേത്ത പറഞ്ഞു.

ഇന്ത്യൻ ഓയിലിന്റേയും സൺ മൊബിലിറ്റിയുടേയും സംയുക്ത സംരംഭമായ ഇൻഡോഫാസ്റ്റ് എനർജി പുതിയ ഫ്ലീറ്റിന് ബാറ്ററി സ്വാപ്പിംഗ് ഇൻഫ്രാസ്ട്രക്ചർ നൽകും. 60 സെക്കൻഡിനുള്ളിൽ ബാറ്ററി സ്വാപ്പ് ചെയ്യാൻ അനുവദിക്കുന്ന സാങ്കേതിക വിദ്യയാണ് ഇൻഡോഫാസ്റ്റ് എനർജിയുടേത്. ഇത് ഡെലിവറി പങ്കാളികൾക്ക് ചാർജിങ്ങിനായുള്ള കാത്തിരിപ്പ് സമയം ഒഴിവാക്കുന്നു. ഇന്ത്യയുടെ ലോജിസ്റ്റിക്സ് രംഗത്തെ വൈദ്യുതീകരിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് ബാറ്ററി സ്വാപ്പ് ചെയ്യാവുന്ന 100,000 ഇലക്ട്രിക് വാഹനങ്ങളുടെ വിന്യാസമെന്ന് ഇൻഡോഫാസ്റ്റ് എനർജി പ്രതിനിധി പറഞ്ഞു.

Zypp Electric plans to add 100,000 EV two-wheelers in the next 12-18 months, partnering with Indofast Energy for battery swapping. This move supports India’s growing EV ecosystem and future global expansion.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version