ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പുത്തൻ താരോദയങ്ങളിൽ ഒരാളാണ് വെടിക്കെട്ട് ബാറ്റ്സ്മാനായ അഭിഷേക് ശർമ. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ 37 ബോളിൽ സെഞ്ച്വറി നേടിയ താരം വീണ്ടും തലക്കെട്ടുകളിൽ നിറയുകയാണ്. 2016ൽ ഇന്ത്യയെ അണ്ടർ 19 ഏഷ്യാകപ്പ് ജേതാക്കളാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച അഭിഷേക് ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനായും മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. 14 കോടി രൂപയ്ക്കാണ് അഭിഷേകിനെ സൺറൈസേഴ്സ് ഈ വർഷം നിലനിർത്തിയത്.

1.5 മില്യൺ ഡോളർ അഥവാ 12 കോടി രൂപയാണ് അഭിഷേകിന്റെ നിലവിലെ ആസ്തി. ഐപിഎൽ കോൺട്രാക്റ്റിനൊപ്പം ബിസിസിഐ കരാറുമാണ് അഭിഷേകിന്റെ ആസ്തി വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്.

എട്ടു ലക്ഷം രൂപ വരെ ബ്രാൻഡ് എൻഡോർസ്മെന്റ് വഴിയും താരത്തിന് വർഷത്തിൽ ലഭിക്കുന്നു. വാഹനപ്രേമിയായ അഭിഷേക് ശർമയുടെ ഗാരേജിൽ ബിഎംഡബ്ല്യു 320d അടക്കമുള്ള നിരവധി ആഢംബര വാഹനങ്ങളും ഉണ്ട്.

Indian cricketer Abhishek Sharma, retained by Sunrisers Hyderabad for Rs 14 crore in IPL 2025, continues to rise in cricket with a net worth of Rs 12 crore.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version